Headlines

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം ചേരുന്നു

  രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണായക യോഗം വിളിച്ചു ചേർത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് യോഗം ചേർന്നത്. കൊവിഡ് സാഹചര്യം വിലയിരുത്താനും തുടർ നടപടികൾ ആലോചിക്കാനുമാണ് യോഗം വിളിച്ചത്. രാജ്യത്ത് കഴിഞ്ഞ 5 ദിവസമായി രണ്ട് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 2.73 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Read More

24 മണിക്കൂറിനിടെ 2.73 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1618 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കൊവിഡ് ബാധിച്ചത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകൾ രണ്ട് ലക്ഷം പിന്നിടുന്നത്. 1618 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,50,61,919 പേർക്കാണ്. 1,78,769 പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞ ഒരു ദിവസത്തിനിടെ 1,44,178 പേർ കൊവിഡിൽ നിന്ന് മുക്തരായി. 1,29,53,821 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. 19,29,329…

Read More

ദേശീയ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ല; സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് അമിത് ഷാ

  രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട അടിയന്തര സാഹചര്യം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനമെടുക്കാം. ദേശീയ ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നും പൊതുഗതാഗത സംവിധാനങ്ങൾ നിർത്തില്ലെന്നും ധനമന്ത്രി നിർമല സീതാരാമനും വ്യക്തമാക്കി. പ്രാദേശികമായ നിയന്ത്രണമോ സംസ്ഥാനതല ലോക്ക് ഡൗണോ ഏതാണ് വേണ്ടതെന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നാണ് അമിത് ഷാ അറിയിച്ചത്. ഇതിനിടെ ഒരോ സംസ്ഥാനത്തും ഓക്‌സിജൻ ആവശ്യത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്രം ആരംഭിച്ചു. മധ്യപ്രദേശിൽ ആറ് പേർ ഓക്‌സിജൻ ലഭിക്കാതെ…

Read More

കോവിഡ് വ്യാപനം അതിരൂക്ഷം; രാത്രികാല കര്‍ഫ്യൂ ഏർപെടുത്തി: ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍

  കോവിഡ് രൂക്ഷമാകുന്നതിനിടെ തമിഴ്നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഏപ്രില്‍ 20 മുതലാണ് രാത്രിയിലെ കര്‍ഫ്യൂ. രാത്രി 10 മുതല്‍ പുലര്‍ച്ചെ 4 വരെയാണ് കര്‍ഫ്യൂ ബാധകം. രാത്രികാല കര്‍ഫ്യൂ സമയത്ത് പൊതു, സ്വകാര്യ ഗതാഗതം, ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ അനുവദിക്കില്ല. രാത്രികാലങ്ങളില്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്കുള്ള യാത്രക്കും നിരോധനമുണ്ട്. അവശ്യ സേവനങ്ങള്‍ മാത്രമായിരിക്കും കര്‍ഫ്യൂ സമയത്ത് അനുവദിക്കുക. ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍, പാല്‍ പത്രം വിതരണം, ഇന്ധനങ്ങളുമായി പോകുന്ന…

Read More

കൊവിഡ്: ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി റദ്ദാക്കി

  കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസ്സിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

Read More

കുതിച്ചുചാടി കൊവിഡ്: ഒരു ദിവസത്തിനിടെ 2.61 ലക്ഷം രോഗികൾ; 1501 മരണം

  രാജ്യത്ത് കൊവിഡ് അതിരൂക്ഷാവസ്ഥയിലേക്ക്. തുടർച്ചയായ നാലാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് 1501 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,77,150 ആയി ഉയർന്നു. ഇതുവരെ 1,47,88,109 പേർക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,28,09,643 ആയി. 18,01,316 പേരാണ് ഇപ്പോഴും ചികിത്സയിൽ തുടരുന്നത്.

Read More

മഹാരാഷ്ട്രയ്ക്ക് കൊവിഡിനുള്ള മരുന്ന് നല്‍കിയാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് കമ്പനികള്‍ക്ക് ഭീഷണി: നവാബ് മാലിക്ക്

  കേന്ദ്രസര്‍ക്കാരിനെതിരെ ഗുരുതരാരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. കൊവിഡിനെതിരെ ഉപയോഗിക്കുന്ന റെംഡെസിവിര്‍ എന്ന മരുന്ന് മഹാരാഷ്ട്രയ്ക്ക് നല്‍കരുതെന്ന് മരുന്ന് കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് നവാബ് മാലിക്കിന്റെ ആരോപണം. 16 എക്‌സ്‌പോര്‍ട്ട് കമ്പനികളോട് സംസ്ഥാന സര്‍ക്കാര്‍ റെംഡെസിവിര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മരുന്നാവശ്യപ്പെട്ടാല്‍ നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചതെന്ന് നവാബ് മാലിക് ആരോപിച്ചു. നിര്‍ദ്ദേശം മറികടന്ന് മഹാരാഷ്ട്രയ്ക്ക് മരുന്ന് നല്‍കിയാല്‍ കമ്പിനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നവാബ് മാലിക് പറഞ്ഞു….

Read More

കൊവിഡ് രണ്ടാം തരംഗത്തെ രാജ്യം പരാജയപ്പെടുത്തും; അവശ്യ മരുന്നുകൾ ഉറപ്പു വരുത്തുമെന്നും മോദി

  കൊവിഡ് രണ്ടാം തരംഗത്തെ പരാജയപ്പെടുത്താൻ രാജ്യത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ശേഷി ഒന്നാകെ വാക്‌സിൻ ഉത്പാദനത്തിന് ഉപയോഗിക്കണം. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കൂട്ടാൻ അടിയന്തര നടപടി സ്വീകരിക്കും. അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു രോഗവ്യാപനം തീവ്രമായതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. യുപിയിൽ ഞായറാഴ്ച കർഫ്യൂ പ്രഖ്യാപിച്ചു. മധ്യപ്രദേശിൽ ഭോപ്പാൽ അടക്കം മൂന്ന് നഗരങ്ങളിൽ 26ാം തീയതി വരെ കർഫ്യൂ ആണ്. ഛത്തിസ്ഗഢിൽ റായ്പൂർ റെഡ് സോണായി…

Read More

പ്രധാനമന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; കുംഭമേള വെട്ടിച്ചുരുക്കി

  ഹരിദ്വാറിൽ നടന്നുവരുന്ന കുംഭമേള വെട്ടിച്ചുരുക്കി. ഓരോ ജീവനുകളും പ്രധാനമാണെന്നും നിലവിലെ സാഹചര്യത്തിൽ കുംഭമേള വെട്ടിച്ചുരുക്കുകയാണെന്നും ജുന അഖാഡ മേധാവി സ്വാമി അവധേശാനന്ദ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർഥനക്ക് പിന്നാലെയാണ് മേള വെട്ടിച്ചുരുക്കുന്നത് പതിനാല് ലക്ഷം പേരാണ് കുംഭമേളയുടെ രണ്ടാം ഷാഹി സ്‌നാനത്തിനെത്തിയത്. കുംഭമേള നടക്കുന്ന പ്രദേശം കൊവിഡിന്റെ ഹോട്ട് സ്‌പോട്ടായി മാറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടത്.

Read More

കൊവിഡ് നിയന്ത്രണം കടുപ്പിച്ച് റെയിൽവേ; മാസ്‌ക് ഇല്ലെങ്കിൽ 500 രൂപ പിഴ

  കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും 500 രൂപ പിഴയീടാക്കാനും റെയില്‍വേ തീരുമാനിച്ചു. ട്രെയിനിനുള്ളില്‍ യാത്രക്കാര്‍ അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ പോലീസ് പരിശോധനയും നടത്തും.  

Read More