ഡൽഹിയിൽ ഒരാഴ്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി പലായനം ആരംഭിച്ചു. തൊഴിൽ നഷ്ടവും പട്ടിണിയും ഭയന്നാണ് ഇവർ നാടുകളിലേക്ക് മടങ്ങുന്നത്. ഡൽഹി അതിർത്തികളിലെ ബസ് ടെർമിനലുകളിൽ നാട്ടിലേക്കുള്ള ബസിൽ കയറാൻ തൊഴിലാളികളുടെ തിരക്കാണ്
ആനന്ദ് വിഹാർ, കൗശാംബി ബസ് സ്റ്റേഷനുകളിലെ അന്തർ സംസ്ഥാന ബസ് ടെർമിനലുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കുടുംബമടക്കമാണ് ഇവർ നാടുകളിലേക്ക് മടങ്ങുന്നത്. യുപി, ബീഹാർ, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇതിലേറെയും
അന്തർ സംസ്ഥാന ബസ് സർവീസുകൾ നിർത്തലാക്കില്ലെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ ദുരനുഭവം ഇവർക്ക് മുന്നിലുണ്ട്.