മകനും മരുമകൾക്കും കൊവിഡ്; ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിൽ

മകനും മരുമകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ക്വാറന്റൈനിൽ പ്രവേശിച്ചു. ഫേസ്ബുക്ക് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴി നിർവഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി

കുറിപ്പിന്റെ പൂർണരൂപം

പ്രിയമുള്ളവരെ,
എന്റെ മകൻ ശോഭിത്തുംഭാര്യയും കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോൺടാക്ട് വന്നതിനാൽ ഞാൻ ക്വാറന്റയിനിൽ കഴിയാൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല.കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മീറ്റിങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെട്ട് നടത്തുന്നതാണ്.