ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക; പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനവും ഒഴിവാക്കി

 

കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി പടരുന്ന ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കയുടെ നിർദേശം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരൻമാർക്ക് യു എസ് നൽകിയ നിർദേശം. യാത്ര നിർബന്ധമാണെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണം

കൊവിഡ് വ്യാപനം അതിരൂക്ഷമായ ലെവൽ കാറ്റഗറി വിഭാഗത്തിലാണ് ഇന്ത്യയെ അമേരിക്ക ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് പോയി തിരികെ വരുന്നവർക്ക് ജനിതക വ്യതിയാനം വന്ന വൈറസ് ബാധയേൽക്കാനും ഇത് യു എസിലും വ്യാപിക്കാനും സാധ്യതയുണ്ടെന്നും അതിനാൽ യാത്ര ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു

ഇതിനിടെ ഇന്ത്യ-യൂറോപ്യൻ യൂനിയൻ നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനായി മെയ് 8ന് നടത്താനിരുന്ന വിദേശയാത്ര പ്രധാനമന്ത്രി റദ്ദാക്കി. ഫ്രാൻസ്, പോർച്ചുഗൽ രാജ്യങ്ങളിലേക്കായിരുന്നു സന്ദർശനം തീരുമാനിച്ചിരുന്നത്.