തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷം കടന്നു; 1341 പേർ മരിച്ചു

 

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതദിന കേസുകൾ രണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്.

രാജ്യത്ത് ഇതുവരെ 1,42,26,609 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേർ രോഗമുക്തരായി. രോഗമുക്തി നേടിയവരുടെ എണ്ണം 1,26,71,220 ആയിട്ടുണ്ട്. നിലവിൽ 16.79 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്

ഒരു ദിവസത്തിനിടെ 1341 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,75,649 ആയി ഉയർന്നു. രാജ്യത്ത് ഇതിനോടകം 11,9937,641 പേർക്ക് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.