കൊവാക്‌സിന്റെ ഉത്പാദനം രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രം

 

കൊവാക്‌സിൻ ഉത്പാദനം അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് കേന്ദ്രസർക്കാർ. മെയ് ജൂൺ മാസം കൊണ്ട് ഉത്പാദനം ഇരട്ടിയാക്കാനാണ് ലക്ഷ്യം. ജൂലൈ ഓഗസ്റ്റ് മാസത്തിനുള്ളിൽ ഏഴ് മടങ്ങ് വരെ ഉത്പാദനം വർധിപ്പിക്കും

ഉത്പാദന പ്രക്രിയ വേഗത്തിലാക്കാൻ വാക്‌സിൻ നിർമാതാക്കൾക്ക് കേന്ദ്രം സാമ്പത്തിക സഹായം നൽകും. ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ 6-7 കോടി ഡോസാക്കി വാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കും. സെപ്റ്റംബർ മാസത്തോടെ 10 കോടി വാക്‌സിൻ ഉത്പാദിപ്പിക്കും.