കൊവിഡ് വ്യാപനം: രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ രാജ്യം കടുത്ത വെല്ലുവിളി നേരിടുകയാണെന്നും നേരിട്ടതില്‍ വച്ച് ഏറ്റവും മോശം സാഹചര്യമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. അതേസമയം, രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ല. ഇനിയൊരു ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് നിയന്ത്രണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടമായി. കണ്ടെയ്ന്‍മെന്റ് സോണുകളുടെയും പരിശോധനകളുടെയും എണ്ണം കൂട്ടണം. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ…

Read More

ബോളിവുഡ് നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീ കൊളുത്തി മരിച്ചു

  ബോളിവുഡ് സിനിമാ നിര്‍മാതാവ് സന്തോഷ് ഗുപ്തയുടെ ഭാര്യയും മകളും തീ കൊളുത്തി മരിച്ചു. മുംബൈ അന്ധേരിയിലെ ഡി എന്‍ നഗറിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് തീ കൊളുത്തിയത്. രണ്ട് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്തോഷിന്റെ ഭാര്യ അസ്മിത അപ്പോഴേക്കും മരിച്ചിരുന്നു മകള്‍ സൃഷ്ടിയെ ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. അസ്മിതയുടെ വൃക്കസംബന്ധമായ രോഗമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സൃഷ്ടി മൊഴി നല്‍കിയിട്ടുണ്ട്.

Read More

കൊവിഡ് മുക്തമായി; സച്ചിൻ തെൻഡുൽക്കർ ആശുപത്രി വിട്ടു

  കൊവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സച്ചിൻ തെൻഡുൽക്കർ ഡിസ്ചാർജായി. സച്ചിൻ തന്നെയാണ് വീട്ടിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാർച്ച് 27നാണ് സച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസങ്ങൾക്ക് ശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതലെന്ന നിലയ്ക്ക് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തനിക്ക് വേണ്ടി പ്രാർഥിച്ച ആരാധകർക്കും പരിചരിച്ച മെഡിക്കൽ സ്റ്റാഫിനും സച്ചിൻ നന്ദി അറിയിച്ചു.

Read More

കന്യാസ്ത്രീകളെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികൾക്കും കോടതി ജാമ്യം നൽകി

യുപിയിലെ ഝാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യം. എ ബി വി പി നേതാവ് അജയ് ശങ്കർ തിവാരി, രാഷ്ട്രീയ ഭക്ത് സംഘട്ടൻ പ്രസിഡന്റ് അഞ്ജൽ അർജാരിയ, ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറി പുർഗേഷ് അമാരിയ എന്നിവർക്കാണ് ജാമ്യം വലിയ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു സംഘ്പരിവാർ ക്രിമിനലുകളായ പ്രതികളെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. എബിവിപി പ്രവർത്തകരാണ് അതിക്രമം നടത്തിയതെന്ന പോലീസിന്റെ വെളിപ്പെടുത്തൽ ബിജെപിക്ക് തെരഞ്ഞെടുപ്പ് സമയത്ത് വലിയ ക്ഷീണം വരുത്തിയിരുന്നു. ഇതിന് പിന്നാലെ…

Read More

പ്രധാനമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാനില്ലെന്ന് മമതാ ബാനർജി

  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗം ബഹിഷ്‌കരിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതേസമയം ചീഫ് സെക്രട്ടറി യോഗത്തിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ തിരക്കുള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് മമതയുടെ വിശദീകരണം. ഇന്ന് വൈകുന്നേരം 6.30നാണ് പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം.

Read More

കുതിച്ചുയർന്ന് കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 1,26,789 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ വീണ്ടും ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകൾ. 1,26,789 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത് 59,258 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 685 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,29,28,574 ആയി. 1,18,51,393 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,10,319 പേരാണ് ചികിത്സയിൽ കഴിയുന്നത്   ഇതിനോടകം 1,66,862 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ…

Read More

പ്രധാനമന്ത്രി കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചത്. ഇന്ന് എയിംസിലെ നഴ്സുമാരായ പുതുച്ചേരിയിൽ നിന്നുളള പി.നിവേദ, പഞ്ചാബിൽ നിന്നുളള നിഷ ശർമ എന്നിവരാണ് പ്രധാനമന്ത്രിക്ക് വാക്സിൻ രണ്ടാമത്തെ ഡോസ് വാക്സിൻ നൽകിയത്. മാർച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങൾ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്സിൻ എല്ലാവർക്കും നൽകണമെന്നതാണ് പ്രധാനപ്പെട്ട…

Read More

ഇന്ത്യന്‍ സിനിമക്ക് സങ്കടകരമായ ദിവസം; ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു

ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ(എഫ്.സി.എ.ടി) പിരിച്ചു വിട്ട് കേന്ദ്ര സർക്കാർ ഉത്തരവ്. സെൻസർ ബോർഡിന്‍റെ തീരുമാനത്തിൽ സംതൃപ്തരല്ലാത്ത ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ പരിഹരിക്കുന്നതിന് 1983-ലാണ് എഫ്.സി.എ.ടി രൂപീകരിച്ചത്. സെൻസർ ബോർഡിന്‍റെ തീരുമാനങ്ങളെ എഫ്.സി.എ.ടി.യിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു. കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം സെൻസറിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്യത്തെ ചലച്ചിത്ര പ്രവർത്തകർക്ക് ഇനി മുതൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. നേരത്തെ നിരവധി തവണ സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങളെ…

Read More

ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ബംഗളുരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചു. കൊവിഡ് വ്യാപനത്തിന് സാധ്യതയുള്ള ജിം, നീന്തല്‍ക്കുളം, പാര്‍ട്ടി ഹോളുകള്‍ എന്നിവയുടെ പ്രവര്‍ത്തിന് വിലക്കേര്‍പ്പെടുത്തിയതായും സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. 1,15,736 പ്രതിദിന പോസിറ്റീവ് കേസുകളും 630 മരണവുമാണ് ഇന്ന് രാജ്യത്ത് റിപോര്‍ട്ട് ചെയ്തത്.

Read More

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; 630 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; 630 മരണവും റിപ്പോര്‍ട്ട് ചെയ്തു രാജ്യത്ത് വീണ്ടും ഒരുലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പോസിറ്റീവ് കേസുകളും 630 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രണ്ടാം തരംഗ കൊവിഡ് വ്യാപനം ആദ്യത്തേതിലും അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാല് ആഴ്ച നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ മുഖ്യമന്ത്രിമാര്‍ യോഗം ചേരും. മഹാരാഷ്ട്രയില്‍…

Read More