സ്ത്രീധനം നൽകാൻ വിസമ്മതിച്ച 24കാരിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മർദ്ദിച്ചു; നഗ്നയാക്കിയ ശേഷം പുരുഷന്മാർ ഉപദ്രവിച്ചു
ഭുവനേശ്വര്‍: സ്ത്രീധനം നൽകിയില്ലെന്നാരോപിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭർതൃവീട്ടുകാർ. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലാണ് സംഭവം. സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ച 24കാരിയെ ഭര്‍തൃവീട്ടുകാര്‍ നഗ്നയാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്ത്രീധനം നൽകാൻ തനിക്കോ തൻ്റെ വീട്ടുകാർക്കോ താൽപ്പര്യമില്ലെന്ന് യുവതി അറിയിച്ചതാണ് ക്രൂരസംഭവങ്ങളുടെ തുടക്കം. യുവതിയെ നിരവധി പുരുഷന്‍മാര്‍ വടി ഉപയോഗിച്ച് യുവതിയെ മർദ്ദിക്കുകയായിരുന്നു. വീണുകിടക്കുന്ന യുവതിയെ വീണ്ടും അടിക്കുകയും നഗ്നയാക്കിയശേഷം മർദ്ദനം തുടരുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ…