അസമിൽ ബിജെപി സ്ഥാനാർഥിയുടെ കാറിൽ നിന്നും വോട്ടിംഗ് മെഷീൻ കണ്ടെത്തിയ സംഭവത്തിൽ രതബാരി മണ്ഡലത്തിലെ 149ാം നമ്പർ ബൂത്തിൽ റീ പോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു
ബിജെപി സ്ഥാനാർഥി കൃഷ്‌ണേന്ദു പാലിന്റെ കാറിൽ നിന്നാണ് വോട്ടിംഗ് യന്ത്രം കണ്ടെത്തിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി നീക്കമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു.
അതേസമയം അട്ടിമറി ശ്രമം നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ കാർ കേടായപ്പോൾ സ്വകാര്യ വാഹനം ആശ്രയിക്കേണ്ടി വന്നുവെന്നും ഇത് സ്ഥാനാർഥിയുടെ കാറാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.