പ്രിയങ്ക ഗാന്ധി കൊവിഡ് നിരീക്ഷണത്തിൽ. ഇതോടെ നേമത്തെ തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക റദ്ദാക്കി. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്.
കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പ്രചാരണ പരിപാടികൾ റദ്ദാക്കിയത്. ഇന്ന് അസമിലാണ് പ്രിയങ്കയുടെ പ്രചാരണം നിശ്ചയിച്ചിരുന്നത്. നാളെ തമിഴ്‌നാട്ടിലും നാലാം തീയതി കേരളത്തിലും വരാനായിരുന്നു തീരുമാനം. നാലിന് നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് പ്രിയങ്കയുടെ പ്രചാരണം തീരുമാനിച്ചിരുന്നത്