തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടാൻ ശ്രമം. പാലോട് സ്വദേശിയായ ആളാണ് ചികിത്സക്ക് തയ്യാറാകാതെ രക്ഷപ്പെടാൻ ശ്രമിച്ചത്. ആരോഗ്യ പ്രവർത്തകർ ഇദ്ദേഹത്തെ കൊണ്ടുപോകാൻ എത്തിയെങ്കിലും സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു
പോലീസ് എത്തി രോഗിയെ ആംബുലൻസിൽ കയറ്റിയപ്പോഴേക്കും ഇയാൾ കുതറിയോടി. തുടർന്ന് പോലീസും സ്ഥലത്തുണ്ടായിരുന്ന ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ബലപ്രയോഗത്തിനിടെ രോഗിയുമായി സമ്പർക്കത്തിൽ വന്ന പാലോട് സിഐ അടക്കം നാല് പോലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു