പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഇന്ന് തൃശ്ശൂർ ജില്ലയിൽ. രാവിലെ പത്ത് മണിക്ക് ചാലക്കുടിയിലാണ് ആദ്യപരിപാടി. ഇരിങ്ങാലക്കുട, ചാവക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലും പൊതുയോഗങ്ങളിൽ സംസാരിക്കും.
ഉച്ചയ്ക്ക് ശേഷം വടക്കാഞ്ചേരിയിൽ നിന്ന് തൃശ്ശൂർ വരെ പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയും നടക്കും. മൂന്ന് ജില്ലകളിലൂടെയുള്ള പ്രിയങ്കയുടെ പ്രചാരണം വിലയ ആവേശം യുഡിഎഫ് ക്യാമ്പിലുണ്ടാക്കിയിട്ടുണ്ട്. കായംകുളത്തെ സ്ഥാനാർഥി അരിത ബാബുവിന്റെ വീട്ടിലും പ്രിയങ്ക ചെന്നിരുന്നു