ഇരട്ട വോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. സംസ്ഥാനത്ത് നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നും ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അതേസമയം 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇനി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്നും കള്ളവോട്ട് ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനാകുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്