രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89129 പുതിയ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,92,260 ആയി. 24 മണിക്കൂറിനിടെ 714 മരണവും റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മരണകണക്കാണ് ഇത്. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,64,110 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 44,202 പേര്‍ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,15,69,241 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 658909 പേരാണ്.
The Best Online Portal in Malayalam