ജനതാ കർഫ്യൂവിൽ പാത്രം കൊട്ടിയത് വരും തലമുറകൾ ഓർമിക്കും: നരേന്ദ്രമോദി

ജനതാ കർഫ്യൂവും കൊവിഡ് പോരാളികൾക്ക് പാത്രം കൊട്ടി ആദരം അർപ്പിച്ചതും വരും തലമുറകൾ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ മാർച്ചിൽ നമ്മൾ ജനതാ കർഫ്യൂ ആചരിച്ചു. അസാധാരണമായ അച്ചടക്കത്തിന്റെ ലോകത്തിനാകെയുള്ള ഉദാഹരണമായിരുന്നുവത്. പാത്രം കൊട്ടിയത് വരും തലമുറകൾ ഓർമിക്കും അന്താരാഷ്ട്ര ക്രിക്കറ്റിൽ പതിനായിരം റൺസ് തികച്ച വനിതാ ക്രിക്കറ്റ് താരം മിഥാലി രാജിനെയും സ്വിസ് ഓപൺ സൂപ്പർ 300 ടൂർണമെന്റിൽ വെള്ളി മെഡൽ നേടിയ പി വി സിന്ധുവിനെയും മോദി…

Read More

കൊവിഡിന്റെ കുതിച്ചുകയറ്റം: രാജ്യത്ത് 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കൊവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. 312 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു കൊവിഡ് ബാധിച്ച് ഇതിനോടകം 1,61,552 പേരാണ് രാജ്യത്ത് മരിച്ചത്. നിലവിൽ 4,86,310 പേർ ചികിത്സയിൽ തുടരുന്നു. 1.13 കോടി ആളുകൾ രോഗമുക്തി നേടിയിട്ടുണ്ട്.

Read More

സചിന് പിന്നാലെ യൂസുഫ് പത്താനും കൊവിഡ്

ബറോഡ: റോഡ് സേഫ്റ്റി ക്രിക്കറ്റ് സീരിസില്‍ പങ്കെടുത്ത സചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നാലെ യൂസഫ് പത്താനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും യൂസുഫ് പത്താന്‍ ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും ഉടന്‍ കൊവിഡ് പരിശോധന നടത്തണമെന്നും അഭ്യര്‍ത്ഥച്ചു. റോഡ് സുരക്ഷാ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് വിരമിച്ച മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി റോഡ് സേഫ്റ്റി സീരീസ് സംഘടിപ്പിച്ചത്. ഇന്ത്യയ്ക്കു പുറമെ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്,…

Read More

കൊവിഡ് ബാധിച്ച് ചെന്നൈയിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികൾ മരിച്ചു

കൊവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികൾ മരിച്ചു. പാലക്കാട് സ്വദേശി കെ രവീന്ദ്രൻ(60), ഭാര്യ വന്ദന(52) എന്നിവരാണ് മരിച്ചത്. ഇവർ നെസപ്പാക്കത്താണ് വർഷങ്ങളായി താമസം ഇവർക്ക് മക്കളില്ല. ഒരാഴ്ചയിലേറെയായി ഇവർ അസുഖബാധിതരായിരുന്നു. ബന്ധുക്കൾ ഫോൺ ചെയ്യുമ്പോൾ ശാരീകാസ്വസ്ഥതകളെ കുറിച്ച് പറഞ്ഞിരുന്നുവെങ്കിലും കാര്യമായ പ്രശ്‌നങ്ങളില്ലെന്നാണ് പറഞ്ഞിരുന്നത്. ഏറെ ദിവസമായിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ നോക്കിയപ്പോഴാണ് അവശനിലയിൽ കണ്ടത് ഇരുവരെയും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രവീന്ദ്രൻ വഴിമധ്യേ മരിച്ചു. പിന്നാലെ വന്ദനയും മരിച്ചു. ആശുപത്രിയിൽ…

Read More

മധ്യപ്രദേശില്‍ പരിശീലക വിമാനം തകര്‍ന്നുവീണു; മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്ക്

ഭോപാല്‍: മധ്യപ്രദേശില്‍ ചെറുപരിശീലക വിമാനം തകര്‍ന്നുവീണ് മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു. ഭോപ്പാലിലെ ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ പൈലറ്റുമാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് ഭോപാല്‍ പോലിസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ശര്‍മ പറഞ്ഞു. ഭോപ്പാലില്‍നിന്ന് ഗുനയിലേക്ക് പറക്കുകയായിരുന്ന ചെറുവിമാനം ബാദ്വായ് ഗ്രാമത്തിനടുത്തുള്ള വയലില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ശര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും നിസാരപരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടമുണ്ടാവാനുള്ള കാരണം അടക്കം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂവെന്നാണ് ദേശീയമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.

Read More

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം മെയ്- ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാവും; 100 ശതമാനം ഓഹരികളും വിറ്റഴിക്കുമെന്ന് വ്യോമയാന മന്ത്രി

എയര്‍ ഇന്ത്യ പൂര്‍ണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നുകില്‍ പൂര്‍ണമായ സ്വകാര്യവത്കരണം അതല്ലെങ്കില്‍ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റ് വഴിയില്ല. മെയ്, ജൂണ്‍ മാസത്തോടെ ഓഹരി വിറ്റഴിക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കി സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ടൈംസ് നെറ്റ്‌വര്‍ക്ക് ഇന്ത്യ എക്കണോമിക് കോണ്‍ക്ലേവില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരിയും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനമെടുത്തു. ഓഹരി വിറ്റഴിക്കമോ വേണ്ടയോ എന്നതല്ല ഇപ്പോള്‍ നമുക്ക് മുന്നിലുള്ള ചോദ്യം…

Read More

വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട്, പോളിംഗ് ശതമാനത്തിൽ കൃത്രിമം: ഗുരുതര ആരോപണവുമായി തൃണമൂൽ

പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ്. വോട്ടിംഗ് ശതമാനത്തിൽ വൈരുദ്ധ്യമുണ്ടെന്നും പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെന്നും തൃണമൂൽ ആരോപിച്ചു. സംഭവിക്കുന്നത് എന്താണെന്ന ചോദ്യം ട്വീറ്റ് ചെയ്ത് തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തിട്ടുണ്ട്. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ വോട്ടിംഗ് ശതമാനം എങ്ങനെയാണ് കുറഞ്ഞതെന്ന് വിശദീകരിക്കാമോ, അടിയന്തരമായി ഇടപെടണമെന്നും തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടെന്നും തൃണമൂൽ ആരോപിച്ചു. തൃണമൂലിന് വോട്ട് ചെയ്തിട്ടും വിവിപാറ്റിൽ കാണുന്നത് ബിജെപിയുടെ ചിഹ്നമാണെന്നും…

Read More

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡൽഹി എയിംസിലേക്ക് മാറ്റി

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്ട്രപതിയെ ഇന്ന് എംയിസിലേക്ക് മാറ്റുകയായിരുന്നു. വിദ്ഗധ ചികിത്സയിലേക്കായിട്ടാണ് എംയിസിലേക്ക് മാറ്റിയത്. നില തൃപ്തികരമാണെന്നും ചികിത്സ തുടരുകയാണെന്നും ഡല്‍ഹി എംയിസ് അറിയിച്ചു.

Read More

വോട്ട് ചെയ്തത് തൃണമൂലിന്, മെഷീന്‍ രേഖപ്പെടുത്തിയത് ബിജെപിക്ക്; ബംഗാളില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമെന്ന് ആരോപണം

കൊല്‍ക്കത്ത: ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ കാന്തി മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടിങ് മെഷീനില്‍ കൃത്രിമമെന്ന് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്ക് ചെയ്തതായിട്ടാണ് മെഷീനില്‍ രേഖപ്പെടുത്തുന്നതെന്ന് വോട്ടര്‍മാര്‍ ആരോപിച്ചു. ഒന്നിലേറെ വോട്ടര്‍മാരാണ് ഇത് ആരോപിച്ചത്. സംഭവം ഗൗരവപൂര്‍വ്വമാണെന്നും ക്ഷമിക്കാനാവാത്ത തെറ്റാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ വിശദീകരണം തേടി പത്തംഗ പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

Read More

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പിനിടെ സിപിഎം സ്ഥാനാർഥിയെ ആക്രമിച്ചു; തൃണമൂൽ പ്രവർത്തകരെന്ന് ആരോപണം

ഒന്നാംഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ പശ്ചിമ ബംഗാളിലെ സൽമോനിയിൽ സംഘർഷം. സിപിഎം സ്ഥാനാർഥി അടക്കം ഇവിടെ ആക്രമിക്കപ്പെട്ടു. ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്. തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആദിവാസി മേഖല ഉൾപ്പെടുന്ന അഞ്ച് ജില്ലകളിലെ 73 ലക്ഷത്തോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്.

Read More