Headlines

സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കെയ്ക്ക്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്‌നഹോര്‍കെയ്ക്ക്. വിനാശകരമായ ചരിത്രസന്ധികളെക്കുറിച്ചുള്ള എഴുത്തില്‍പ്പോലും കലയുടെ ശക്തിയെന്തെന്ന് കാണിച്ചുതരുന്ന രചനകളാണ് ലാസ്ലോയുടേതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

ലാസ്ലോയുടെ ദി മെലങ്കളി ഓഫ് റസിസ്റ്റന്‍സ്, വാര്‍ ആന്റ് വാര്‍ പോലുള്ള കൃതികള്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീവ്രമായ ആശയങ്ങള്‍ ഉള്‍ക്കോള്ളുന്ന തന്റെ നോവലുകള്‍ യാഥാര്‍ഥ്യത്തെ ഭ്രാന്തമായ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്. മധ്യയൂറോപ്പിലെ മഹാനായ എഴുത്തുകാരനാണ് ലസ്ലോ ക്രസ്‌നഹൊര്‍ക്കായി എന്നും നൊബേല്‍കമ്മറ്റി അഭിപ്രായപ്പെട്ടു. ജാപ്പനിസ് നോവലിസ്റ്റായ ഹറുകി മുറകാമിയും ഇന്ത്യന്‍ നോവലിസ്റ്റ് അമിതാവ് ഘോഷും ആരാധകരുടെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു.

1954ല്‍ റൊമാനിയന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കുകിഴക്കന്‍ ഹംഗറിയിലെ ഗ്യുല എന്ന ചെറുപട്ടണത്തിലാണ് ലാസ്ലോയുടെ ജനനം. ആദ്യ നോവലായ സാറ്റാന്‍ടാഗോ തന്നെ രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അദ്ദേഹം എഴുതിയ ‘ഹെര്‍ഷ്റ്റ് 07769’ എന്ന കൃതി സ്വീഡിഷ് അക്കാദമി അവാര്‍ഡ് നേടി. 1.2 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയുള്ള സാഹിത്യ അവാര്‍ഡിനാണ് ‘ഹെര്‍ഷ്റ്റ് 07769’ അര്‍ഹമായത്. കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയന്‍ എഴുത്തുകാരിയായ ഹാന്‍ കാങിനായിരുന്നു സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നത്.