
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ സ്ഥിരീകരിച്ചത് RCC യില്‍ ചികിത്സയിലായിരുന്ന യുവാവിന്
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്ന പാറശ്ശാല സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല. തിരുവനന്തപുരത്ത് മാത്രം അഞ്ചു പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. എട്ടു ദിവസത്തിനിടെ പത്തുപേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. അതേസമയം, 10 മാസത്തിനിടെ 97 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. അതിൽ 22 പേർക്ക് ജീവൻ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗം പേരുടെയും ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. ആരോഗ്യവകുപ്പ് സംസ്ഥാനത്ത്…