കൊല്‍ക്കത്ത: ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ കാന്തി മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടിങ് മെഷീനില്‍ കൃത്രിമമെന്ന് ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബിജെപിക്ക് ചെയ്തതായിട്ടാണ് മെഷീനില്‍ രേഖപ്പെടുത്തുന്നതെന്ന് വോട്ടര്‍മാര്‍ ആരോപിച്ചു. ഒന്നിലേറെ വോട്ടര്‍മാരാണ് ഇത് ആരോപിച്ചത്. സംഭവം ഗൗരവപൂര്‍വ്വമാണെന്നും ക്ഷമിക്കാനാവാത്ത തെറ്റാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. സംഭവത്തില്‍ വിശദീകരണം തേടി പത്തംഗ പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
The Best Online Portal in Malayalam