ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പൻ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ആർ ആർ ടി എത്തിയാണ്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചൂണ്ടൽ പന്തടിക്കളം മേഖലയിൽ കാട്ടാന കൂട്ടവും, ചക്കക്കൊമ്പനും ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്.
ചക്കകൊമ്പൻ അക്രമകാരിയാണെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് ഏറ്റവും കൂടുതൽ നാഷനഷ്ട്ടങ്ങൾ ഉണ്ടാക്കിയത് ചക്കകൊമ്പൻ ആണ്. ചക്കകൊമ്പനെ നാടുകടത്തണം എന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.