ചുമ സിറപ്പ് കഴിച്ച് ഇതുവരെ മരിച്ചത് 16 കുട്ടികൾ, മരുന്ന് നൽകിയ ഡോക്ടർ ഭാര്യയുടെ പേരിൽ മെഡിക്കൽ ഷോപ്പ് നടത്തുകയായിരുന്നു, നിർമ്മിച്ചത് തമിഴ്നാട് ആസ്ഥാനമായ യൂണിറ്റ്; മധ്യപ്രദേശ് മുഖ്യമന്ത്രി
ചുമ സിറപ്പ് മരണത്തിൽ പ്രതികരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി. കുട്ടികളുടെ മരണത്തിൽ കർശന നടപടി സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. മെഡിക്കൽ ഇൻസ്പെക്ടർ, ഡ്രഗ് കൺട്രോളർ, ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ എന്നിവരെ സസ്‌പെൻഡ് ചെയ്തു. ചിന്ദ്വാര ഡ്രഗ് ഇൻസ്പെക്ടർ ഗൗരവ് ശർമ്മ, ജബൽപൂരിൽ നിന്നുള്ള സഹ ഇൻസ്പെക്ടർ ശരദ് കുമാർ ജെയിൻ, ഡ്രഗ് കൺട്രോളർ ദിനേശ് മൗര്യ എന്നിവരെ സ്ഥലം മാറ്റി. കൂടുതൽ കുട്ടികളുടെ മരണം തടയുന്നതിനുള്ള അടിയന്തരമായ നടപടികൾ എടുത്തതായി മുഖ്യമന്ത്രി മോഹൻ യാദവ്…
