നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനെതിരെ വിമർശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ല. കമലിന്റെ ആരോപണത്തിന് മറുപടിയില്ല
തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകും. ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാരാട്ട് പ്രതികരിച്ചു. ഡിഎംകെയുമായി സിപിഎം സഖ്യമുണ്ടാക്കിയത് പണം വാങ്ങിയിട്ടാണ് എന്നായിരുന്നു കമൽഹാസന്റെ ആരോപണം.