സ്വർണക്കടത്ത് കേസിൽ കാരാട്ട് റസാക്ക് എംഎൽഎക്കും കാരാട്ട് ഫൈസലിനുമെതിരായ മൊഴി പുറത്ത്. റമീസ് സ്വർണം കടത്തിയത് റസാഖിനും ഫൈസലിനും വേണ്ടിയെന്ന് സന്ദീപ് നായരുടെ ഭാര്യ മൊഴി നൽകി. കേസിൽ നേരത്തെ കാരാട്ട് ഫൈസലിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
സ്വപ്‌നക്കൊപ്പം സന്ദീപും റമീസും നടത്തുന്ന സ്വർണക്കടത്ത് സംബന്ധിച്ച് സൗമ്യക്ക് വ്യക്തമായ വിവരമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കടത്തിനെ എതിർത്തപ്പോൾ സന്ദീപ് ഉപദ്രവിച്ചതായും സൗമ്യ മൊഴി നൽകിയിട്ടുണ്ട്
കാരാട്ട് റസാക്കിനും ഫൈസലിനും വേണ്ടിയാണ് റമീസ് സ്വർണം കടത്തുന്നതെന്നും സ്വപ്‌നയുടെ അറിവോടെയാണിതെന്നും മൊഴിയിൽ പറയുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് സന്ദീപിന്റെ വീട്ടിൽ കൊണ്ടുവന്നാണ് സ്വർണം പുറത്തെടുത്തിരുന്നതെന്നും സൗമ്യ വിവരം നൽകിയതായാണ് അറിയുന്നത്.