24 മണിക്കൂറിനിടെ 40,715 പേർക്ക് കൊവിഡ്; 199 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,715 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ കൂടുതലാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,16,86,796 ആയി 199 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. 1,60,166 പേരാണ് രാജ്യത്ത് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. 29,785 പേർ ഇന്നലെ രോഗമുക്തരായി. നിലവിൽ 3,45,377 പേരാണ് ചികിത്സയിൽ കഴിയുന്നത് രാജ്യത്ത് ഇതിനോടകം 4,84,94,594 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു….

Read More

യുപിയിൽ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളികൾ അടക്കമുള്ള കന്യാസ്ത്രീകൾക്ക് നേരെ ബജ്‌റംഗ് ദളിന്റെ ആക്രമണം. ഡൽഹി-ഒഡീഷ യാത്രക്കിടെ ഝാൻസിയിൽ വെച്ചാണ് ആക്രമണം നടന്നത്. നാല് കന്യാസ്ത്രീകളാണ് ആക്രമണത്തിന് ഇരയായത്. രണ്ട് പേർ സന്ന്യാസ വേഷത്തിലും രണ്ട് പേർ സാധാരണ വേഷത്തിലുമായിരുന്നു. രണ്ട് പെൺകുട്ടികളെ മതം മാറ്റാൻ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചാണ് ട്രെയിനിലുണ്ടായിരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തത് ജന്മനാ ക്രൈസ്തവരാണെന്ന് പറഞ്ഞിട്ടും ഇവർ പിൻമാറിയില്ല. തുടർന്ന് ഇവർ പോലീസിനെ വിളിച്ചുവരുത്തി. കന്യാസ്ത്രീകളെ ട്രെയിനിൽ നിന്നിറക്കി പോലീസ് ആധാർ അടക്കമുള്ള…

Read More

ദേശീയ നേതാക്കൾ കേരളത്തിൽ: അമിത് ഷാ ഇന്ന് കൊച്ചിയിൽ, യെച്ചൂരി കാസർകോട്

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട പ്രചാരണത്തിനായി ദേശീയ നേതാക്കൾ കേരളത്തിൽ. എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കൊച്ചിയിലെത്തും. രാഹുൽ ഗാന്ധി ഇന്ന് എറണാകുളം, കോട്ടയം ജില്ലകളിൽ പര്യടനം നടത്തും. സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ പൊതുയോഗങ്ങളിൽ പങ്കെടുക്കും ഇന്ന് രാത്രി ഒമ്പത് മണിയോടെ അമിത് ഷാ കൊച്ചിയിലെത്തും. നാളെ രാവിലെ നെടുമ്പാശ്ശേരിയിൽ നിന്ന് ഹെലികോപ്റ്ററിൽ തൃപ്പുണിത്തുറയിലേക്ക്. പത്തരയ്ക്ക് സ്റ്റാച്യു ജംഗ്ഷനിൽ…

Read More

കമൽഹാസന്റെ വാഹനം തടഞ്ഞുനിർത്തി തെരഞ്ഞെടുപ്പ് കമ്മിഷന്റെ മിന്നൽ പരിശോധന

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസന്റെ കാരവാൻ തടഞ്ഞു നിർത്തി പരിശോധന. തെരഞ്ഞെടുപ്പ് കമ്മിഷനാണ് മിന്നൽ പരിശോധന നടത്തിയത്. തഞ്ചാവൂർ ജില്ലാ അതിർത്തിയിൽ വച്ചായിരുന്നു പരിശോധന. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. കമലിനെ വാഹനത്തിൽ ഇരുത്തിയാണ് അധികൃതർ പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി ഒന്നും കണ്ടെത്താനായില്ല.

Read More

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം; നൂറിലധികം ടെന്റുകൾ കത്തിനശിച്ചു

ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം. കോക്‌സ് ബസാർ ജില്ലയിലെ ക്യാമ്പിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു. പൊലീസും ഫയർഫോഴ്‌സും, സാമൂഹികപ്രവർത്തകരുമടങ്ങുന്ന സംഘവും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.

Read More

ഡൽഹി ലഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ ലോക്‌സഭയിൽ പാസായി; കെജ്രിവാളിന് തിരിച്ചടി

ഡൽഹിക്ക് മേൽ ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബിൽ ലോക്‌സഭയിൽ പാസായി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി നൽകി കൊണ്ടാണ് ബിൽ പാസായത്. ദേശീയ തലസ്ഥാനമേഖലാ ബിൽ ഇനി രാജ്യസഭയിൽ അവതരിപ്പിക്കും കേന്ദ്രസർക്കാർ പ്രതിനിധിയായ ലഫ്. ഗവർണർക്ക് ഡൽഹി സർക്കാരിനേക്കാൾ കൂടുതൽ അധികാരങ്ങൾ നൽകുന്നതാണ് ബിൽ. ഇതുവഴി ഡൽഹിയുടെ കൂടുതൽ അധികാരങ്ങൾ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാനാകും. ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്ന ബിൽ എന്നാണ് കെജ്രിവാൾ ഇതിനോട് പ്രതികരിച്ചത്. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചവരിൽ നിന്ന് അധികാരം…

Read More

ബംഗാളിൽ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

ബംഗാളിലെ ബർദ്വാനിൽ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സുഭാസ് പള്ളി ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് കുട്ടികൾക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ചെറിയ തോതിൽ സംഘർഷവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേർക്ക് കൊവിഡ്; 212 പേർ മരിച്ചു

രാജ്യത്ത് കൊവിഡിന്റെ മറ്റൊരു തരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ ഏഴിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതിനോടകം 1,16,46,081 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേർ രോഗമുക്തി നേടി. 212 പേർ മരിച്ചു. 1,59,967 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 3,34,646 സജീവ കേസുകളുണ്ട്. ഇതിനോടകം 4.50 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച്…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ രണ്ട് പേർ ലഷ്‌കർ പ്രവർത്തകരാണ്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം റെയ്ഡിനെത്തുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.

Read More

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാർത്തയുമായി സിബിഎസ്‌ഇ

ന്യൂഡല്‍ഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്‌ഇ. ഏത് സ്‌കൂളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാ കേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച്‌ 25 നകം സമര്‍പ്പിക്കണം. കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിബിഎസ്‌ഇ തീരുമാനം. ഏത് സ്‌കൂളിലേയ്ക്കാണോ പരീക്ഷാകേന്ദ്രം മാററ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വെവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച…

Read More