ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ വൻ തീപിടുത്തം. കോക്‌സ് ബസാർ ജില്ലയിലെ ക്യാമ്പിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. നൂറുകണക്കിന് ടെൻറുകളും ഫസ്റ്റ് എയ്ഡ് കേന്ദ്രങ്ങളുൾപ്പടെയും മറ്റ് സംവിധാനങ്ങളെല്ലാം പൂർണമായി കത്തി നശിച്ചു. പൊലീസും ഫയർഫോഴ്‌സും, സാമൂഹികപ്രവർത്തകരുമടങ്ങുന്ന സംഘവും ചേർന്ന് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.