കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വന്‍ തീപ്പിടിത്തം. ഫ്രാന്‍സിസ് റോഡിലെ മൂന്ന് നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് ആറ് യൂണിറ്റുകളെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
പ്ലാസ്റ്റിക് ഗോഡൗണിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. രാത്രി 8.30 ഓടെയാണ് പ്രദേശത്ത് തീപടര്‍ന്നത്. നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. അതേസമയം കെട്ടിടത്തിലേക്കുള്ളത് ഇടുങ്ങിയ വഴിയാണ്. അതിനാല്‍ തന്നെ ഫയര്‍ഫോഴസ് യൂണിറ്റുകള്‍ക്ക് കെട്ടിടത്തിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. വാഹനം വഴിയില്‍ നിര്‍ത്തി കെട്ടിടത്തിനടുത്തേക്ക് വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്.
ഗോഡൗണിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നിരിക്കുന്നത്. സമീപത്ത് ധാരാളം കെട്ടിടങ്ങളുള്ളതിനാല്‍ കൂടുതല്‍ ഭാഗത്തേക്ക് തീ പടരാതിരിക്കാന്‍ ശ്രമം നടത്തുകയാണ്. ഗോഡൗണ്‍ ആയതിനാല്‍ കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് വിവരം.