സുൽത്താൻ ബത്തേരി:കോഴിക്കോട് -കൊല്ലഗൽ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടി പൊൻകുഴി ഭാഗത്ത് കയറിയ വെള്ളം ഇറങ്ങി.
പക്ഷെ ഗതാഗതം പുന:സ്ഥാപിക്കാനായിട്ടില്ല.
ദേശീയപാതയിൽ വെള്ളം കയറിയ വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാനത്തേക്ക് എത്തിയ ചരക്കുലോറികളും യാത്രാ വാഹനങ്ങളും വെള്ളം കയറിയതിനെ തുടർന്ന് പൊൻകുഴിക്ക് സമീപം ദേശീയപാതയിൽ തന്നെ നിറുത്തിയിട്ടതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്തതാണ് ഗതാഗതം പുന:സ്ഥാപിക്കാൻ പറ്റാത്തതിന് കാരണം. ചരക്ക് ലോറികളും യാത്രാ വാഹനങ്ങളും ഉൾപ്പടെ 35 വാഹനങ്ങളാണ് ദേശീയ പാതയിൽ നിറുത്തിയിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ഡ്രൈവർമാർ സുൽത്താൻ ബത്തേരിയിലാണ് കഴിയുന്നത്. ഇവരെ തിരിച്ചെത്തിച്ച് വാഹനങ്ങൾ മാറ്റാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.