മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്

സംസ്ഥാനത്ത് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടക്കും. അന്നേ ദിവസം വൈകുന്നേരം അഞ്ച് മണിക്കാണ് വോട്ടെണ്ണൽ. വയലാർ രവി, പി വി അബ്ദുൽ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം പാർട്ടികളുടെ ഓരോ സീറ്റുകളാണ് ഒഴിവ് വരുന്നത്. അതേസമയം നിലവിലെ അംഗബലം വെച്ച് എൽഡിഎഫിന് രണ്ട് സീറ്റിലും യുഡിഎഫിന് ഒരു സീറ്റിലുമാണ് വിജയിപ്പിക്കാനാകുക.

Read More

ബിജെപി എംപി റാം സ്വരൂപ് ശര്‍മ ഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ

ഹിമാചൽപ്രദേശിലെ ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസ്സായിരുന്നു. നോർത്ത് അവന്യുവിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഹിമാചലിലെ മണ്ടി ജില്ലയിൽ നിന്നുള്ളയാളാണ് റാം ശർമ. രണ്ട് തവണ ലോക്‌സഭാഗംമായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദാദ്ര നാഗർഹവേലി എംപി മോഹൻ ദേൽക്കറെയും മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Read More

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷം; 24 മണിക്കൂറിനിടെ 28,903 പേർക്ക് കൂടി കൊവിഡ്

ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുടെ 28,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,43,87,34 ആയി ഉയർന്നു ഈ വർഷം രാജ്യത്ത് സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന് പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. 188 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട് 1,59,044 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,34, 406 പേരാണ് ചികിത്സയിൽ കഴിയുന്നത്. 11,04,52,84 പേർ ഇതിനോടകം…

Read More

പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പികെ സിൻഹ രാജിവെച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവ്​ പി.കെ സിന്‍ഹ രാജിവെച്ചു. 2019ൽ പ്രധാനമന്ത്രിയുടെ പ്രിന്‍സിപല്‍ ഉപദേഷ്​ടാവായി എത്തിയ പി.കെ സിന്‍ഹ 1977 ബാച്ചുകാരനായ മുന്‍ യു.പി കാഡര്‍ ഐ.എ.എസ്​ ഉദ്യോഗസ്​ഥനാണ്. വ്യക്​തിഗത കാരണങ്ങള്‍ ഉന്നയിച്ചാണ് പി.കെ സിന്‍ഹ​ രാജി നല്‍കിയത്​. അതേ സമയം, ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ പോലുള്ള ഭരണഘടന പദവികളില്‍ ചുമതലയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാലു വര്‍ഷം കാബിനറ്റ്​ സെക്രട്ടറിയായിരുന്നു പി.കെ സിന്‍ഹ. സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന തസ്​തികയായ കാബിനറ്റ്​ സെ​ക്രട്ടറി പദവിയില്‍ മൂന്നുതവണ…

Read More

അടുത്ത മാസം മുതൽ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കും പാസ് ബുക്കും അസാധുവാകും

ന്യൂഡല്‍ഹി: അടുത്തമാസം ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. വിവിധ കാലയളവില്‍ വിവിധ ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ ഉപയോഗശൂന്യമാകുന്നത്.   ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്‌എഫ്‌ഇ കോഡും…

Read More

രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ

2019 മുതൽ രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ…

Read More

പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വീണ്ടുമുണ്ടാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ സ്ഥിതി ആശങ്കാജനകമല്ല. മറ്റു സംസ്ഥാനങ്ങളിലേക്കും കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Read More

പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങവെ കമൽഹാസന് നേരെ ആക്രമണം; കാറും തല്ലിത്തകർത്തു

നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസന് നേരെ ആക്രമണം. തമിഴ്‌നാട് കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം കമൽ യാത്ര ചെയ്ത കാറിന്റെ ചില്ല് അക്രമികൾ തകർത്തു. താരത്തെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമൽഹാസൻ മത്സരിക്കുന്നത്.  

Read More

മമതക്ക് പരുക്കേറ്റ സംഭവം: ആക്രമണമല്ല, അപകടത്തിൽ സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റത് ആക്രമണത്തിൽ അല്ലെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി. അപകടത്തിലാണ് മമത ബാനർജിക്ക് പരുക്കേറ്റതെന്നും ചൂണ്ടിക്കാട്ടി നിരീക്ഷക സമിതി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ബിറുല്യ ബസാറിൽ നടന്ന പരിപാടിക്കിടെയാണ് മമതക്ക് പരുക്കേറ്റതെന്നാണ് റിപ്പോർട്ട്. അതേസമയം ബിജെപിയുടെ ഗൂഢാലോചനയെ തുടർന്നാണ് മമതക്ക് പരുക്കേറ്റതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. സ്‌പെഷ്യൽ നിരീക്ഷണ ഓഫീസർ അജയ് നായ്ക്, സ്‌പെഷ്യൽ പോലീസ് നിരീക്ഷകൻ വിവേക് ദുബെ എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ കണ്ട സംഭവം; പോലീസുദ്യോഗസ്ഥൻ അറസ്റ്റിൽ

മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ പോലീസുദ്യോഗസ്ഥൻ സച്ചിൻ വാസെ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സച്ചിൻ വാസെയെ അറസ്റ്റ് ചെയ്തത് സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ അംബാനിയുടെ വീടിന് സമീപത്ത് സ്ഥാപിക്കാനുള്ള ഗൂഢാലോചനയിൽ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. മുംബൈ എൻഐഎ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. സ്‌ഫോടക വസ്തു കണ്ടെത്തിയ കേസ് ആദ്യം അന്വേഷിച്ചത് സച്ചിൻ വാസെ തന്നെയായിരുന്നു.

Read More