ഹിമാചൽപ്രദേശിലെ ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസ്സായിരുന്നു. നോർത്ത് അവന്യുവിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഹിമാചലിലെ മണ്ടി ജില്ലയിൽ നിന്നുള്ളയാളാണ് റാം ശർമ. രണ്ട് തവണ ലോക്‌സഭാഗംമായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദാദ്ര നാഗർഹവേലി എംപി മോഹൻ ദേൽക്കറെയും മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.