അധികാരത്തിലെത്തിയാൽ അസമിൽ പൗരത്വ നിയമം നടപ്പാക്കില്ല; അഞ്ചിന ഉറപ്പുകളുമായി രാഹുൽ

അസമിൽ അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. അസമിലെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. അഞ്ചിന ഉറപ്പുകൾ രാഹുൽ ഗാന്ധി നൽകി

പൗരത്വ നിയമം നടപ്പാക്കില്ല, 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകും, 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകും, തേയില തൊഴിലാളികളുടെ ദിവസവേതനം 365 രൂപയായി ഉയർത്തും.

ദിബ്രുഗഡിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ബിജെപി സർക്കാർ തേയില തൊഴിലാളികളുടെ വേതനം 351 രൂപയായി ഉയർത്തുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ നൽകുന്നത് 167 രൂപയാണെന്ന് രാഹുൽ കുറ്റപ്പെടുത്തി.