ജ്യോതിരാദിത്യ സിന്ധ്യയുടെ ഉടമസ്ഥതയിലുള്ള ഗ്വാളിയോറിലെ പാലസിൽ മോഷണം. ജയ് വിലാസ് പാലസിലാണ് മോഷണം നടന്നത്. പാലസിലെ റാണി മഹൽ റെക്കോർഡ്സ് മുറിയിലാണ് മോഷണം നടന്നത്.
ഒരു ഫാനും കമ്പ്യൂട്ടറിന്റെ സിപിയുവുമാണ് മോഷ്ടിക്കപ്പെട്ടത്. സിപിയു പിന്നീട് കൊട്ടാരത്തിന്റെ മേൽക്കരൂയിൽ നിന്ന് കണ്ടെത്തി. റെക്കോർഡ്സ് റൂമിലെ അലമാരയുടെ പൂട്ട് പൊളിച്ച നിലയിലായിരുന്നു
പത്ത് വർഷം മുമ്പും റെക്കോർഡ്സ് റൂമിൽ മോഷണം നടന്നിരുന്നു. അന്ന് നഷ്ടപ്പെട്ട രേഖകൾ കണ്ടെത്താനോ മോഷ്ടാക്കളെ പിടികൂടാനോ ഇതുവരെ സാധിച്ചിട്ടില്ല. 1874ൽ ജയജിറാവു സിന്ധ്യ രാജാവാണ് ഈ പാലസ് നിർമിച്ചത്. 40,00 കോടി രൂപയുടെ മതിപ്പ് കൊട്ടാരത്തിനുണ്ട്.