ധർമടത്ത് മത്സരിക്കുന്നത് സംബന്ധിച്ച് ഒരു മണിക്കൂറിനുള്ളിൽ തീരുമാനമെടുക്കുമെന്ന് കെ സുധാകരൻ എംപി. പ്രവർത്തകരോടും മറ്റും ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് സുധാകരൻ പറഞ്ഞു
ധർമടത്ത് പിണറായി വിജയനെതിരെ സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സുധാകരന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി