ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫിന്റെ സ്ഥാനാർഥിയെ ഇന്ന് തീരുമാനിക്കും നേമത്തെ പോലെ ധർമടത്തും ശക്തനായ സ്ഥാനാർഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ധർമടത്ത് കെ സുധാകരൻ മത്സരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. സുധാകരനുമായി ഇക്കാര്യം ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ആരെയും നിർബന്ധിക്കില്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ്
എന്നാൽ താൻ മത്സരിക്കാനില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാർഥി ആക്കണമെന്നുമാണ് സുധാകരന്റെ ആവശ്യം. വാളയാർ പെൺകുട്ടികളുടെ അമ്മയും ധർമടത്ത് മത്സരിക്കുന്നുണ്ട്. ഇവർ ഇന്ന് നാമനിർദേശ പത്രിക നൽകും.