തൃശ്ശൂർ ചാവക്കാട് അടച്ചിട്ട വീട്ടിൽ മോഷണം; 36 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു

തൃശ്ശൂർ ചാവക്കാട് അടച്ചിട്ട വീട്ടിൽ നിന്നും സ്വർണം മോഷണം പോയി. ചാവക്കാട് തിരുവത്രയിലാണ് മോഷണം. 36 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. എട്ട് മാസമായി അഷ്‌റഫും കുടുംബവും ആലപ്പുഴയിലാണ് താമസം. ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പുറകുവശത്തുള്ള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്.