രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,285 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടര മാസത്തിന് ശേഷം തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന വർധനവ് 20,000 കടക്കുന്നത്.
117 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതിനോടകം 1,13,08,846 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,58,306 പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടു
ഇന്നലെ 15,157 പേർ രോഗമുക്തി നേടി. 1,09,53,303 പേർ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 1,97,237 പേരാണ് ചികിത്സയിൽ കഴിയുന്നത്.
അതേസമയം 2,61,64,920 പേർക്ക് ഇതുവരെ കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 11 വരെ 22.49 കോടി സാമ്പിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 7.40 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു