സിപിഎം പ്രവർത്തകരുടെ കടുത്ത പ്രതിഷേധമുയർന്ന കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർഥിയാകുമെന്ന് ജോസ് കെ മാണി. തർക്കം പരിഹരിച്ച ശേഷമാകും പ്രഖ്യാപനം. കേരളാ കോൺഗ്രസിന് അനുവദിച്ച പതിമൂന്നാമത്തെ സീറ്റാണ് കുറ്റ്യാടിയെന്നും ഇവിടെ തർക്കം പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി
സീറ്റ് കേരളാ കോൺഗ്രസ് എമ്മിൽ നിന്ന് തിരിച്ചെടുക്കില്ലെന്ന് ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ അറിയിച്ചിരുന്നു. എങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും കടുത്ത എതിർപ്പിലാണ്. ഞായറാഴ്ച കുറ്റ്യാടിയിൽ രാഷ്ട്രീയ വിശദീകരണ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്