ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം ഇന്ന് രാജിവെച്ചേക്കും. ചൊവ്വാഴ്ച രാത്രിയോടെ ജോസ് കെ മാണി ഡൽഹിയിലെത്തിയിട്ടുണ്ട്. ഇന്ന് രാജി കത്ത് കൈമാറിയേക്കുമെന്നാണ് അറിയുന്നത്.
കേരളാ കോൺഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിച്ചേക്കുമെന്നാണ് അറിയുന്നത്. ഈ സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന് പിന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ പി കെ സജീവ്, സ്റ്റീഫൻ ജോർജ്, പി ടി ജോസ് എന്നിവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്
ഗുജറാത്തിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം കേരളത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നേക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ജോസ് കെ മാണി എംപി സ്ഥാനം രാജിവെക്കുന്നത്.