Headlines

ബംഗാളിൽ തൃണമൂലിന്റെ സ്ഥാനാർഥികളെ മമത ഇന്ന് പ്രഖ്യാപിക്കും

ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. 294 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. കാളിഘട്ടിലെ വസതിയിൽ മുഖ്യമന്ത്രി മമത ബാനർജി ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മമത ബാനർജി നന്ദിഗ്രാമിൽ മാത്രമാകും മത്സരിക്കുക എന്നാണ് സൂചന. ശിവരാത്രി ദിനത്തിൽ മമത നാമനിർദ്ദേശ പത്രിക സമർപ്പിക്കാനാണ് തീരുമാനം. ആരോപണവിധേയരെ ഒഴിവാക്കി പരമാവധി പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് തൃണമൂലിന്റെ സ്ഥാനാർഥി പട്ടികയെന്ന് നേതൃത്വം അറിയിച്ചു. അബ്ബാസ് സിദ്ധിഖിയുടെ ഐഎസ് എഫ്, യുണൈറ്റഡ് ഫ്രണ്ടിന്റെ ഭാഗമായി മത്സരിക്കുന്ന സാഹചര്യത്തിൽ…

Read More

കർഷക സമരം നൂറാം ദിവസത്തിലേക്ക്; ഇതുവരെ മരിച്ചുവീണത് 108 കർഷകർ

ഡൽഹി അതിർത്തികളിൽ തുടരുന്ന കർഷക പ്രക്ഷോഭം നാളെ നൂറാം ദിവസത്തിലേക്ക് കടക്കും. അതേസമയം കർഷകരുടെ ആവശ്യത്തോട് ഇതുവരെ അനുകൂലമായി നരേന്ദ്രമോദിയുടെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. മൂന്ന് മാസത്തിനിടെ ഡൽഹി അതിർത്തികളിലെ കൊടുംതണുപ്പിൽ മരിച്ചുവീണത് 108 കർഷകരാണ്. എന്നിട്ടും ദയാരഹിതമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് നവംബർ 27നാണ് കർഷകരുടെ പ്രക്ഷോഭം ആരംഭിക്കുന്നത്. ഡിസംബറിലെയും ജനുവരിയിലെയും കൊടുംതണുപ്പിലാണ് നൂറിലധികം കർഷകർ മരിച്ചുവീണത്. കർഷകരുമായി പതിനൊന്ന് തവണ കേന്ദ്രം ചർച്ച നടത്തിയെങ്കിലും അനുകൂലമായ ഒരു നിർദേശവും മുന്നോട്ടുവെച്ചില്ല. ചർച്ചകളെല്ലാം തന്നെ ഇതോടെ പരാജയപ്പെടുകയും…

Read More

താജ്മഹലിൽ ബോംബ് വെച്ചതായി വ്യാജ ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശിയെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ മാനസികരോഗിയാണെന്ന് അവകാശപ്പെട്ടതായി പോലീസ് അറിയിച്ചു ഇന്ന് രാവിലെയാണ് യുപി പോലീസിന്റെ എമർജൻസി നമ്പറിൽ താജ്മഹലിൽ ബോംബ് വെച്ചതായുള്ള സന്ദേശം വന്നത്. ഇതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും താജ്മഹലിൽ വ്യാപക പരിശോധന നടത്തി. സന്ദർശകരെ തടയുകയും മഹലിനുള്ളിൽ ഉള്ളവരെ പുറത്തെത്തിക്കുകയും ചെയ്തിരുന്നു. ഭീഷണി വ്യാജമാണെന്ന് മനസ്സിലായതോടെ താജ്മഹൽ വീണ്ടും സന്ദർശകർക്കായി തുറന്നു കൊടുക്കുകയും…

Read More

24 മണിക്കൂറിനിടെ 17,407 പേർക്ക് കൂടി കൊവിഡ്; 89 പേർ മരിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,407 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,11,56,923 ആയി ഉയർന്നു 24 മണിക്കൂറിനിടെ 89 പേർ രാജ്യത്ത് മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന 14,301 പേർ ഇന്നലെ രോഗമുക്തരായി. ഇതിനോടകം 1,08,26,075 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 1,73,413 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,57,435 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. അതേസമയം രാജ്യത്താകെമാനം ഇതിനോടകം 1,66,16,048 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം…

Read More

താജ്മഹലിൽ ബോംബ് ഭീഷണി: പരിശോധന നടക്കുന്നു, ആളുകളെ ഒഴിപ്പിച്ചു

താജ്മഹലിൽ ബോംബ് ഭീഷണി. ഉത്തർപ്രദേശ് പോലീസിനാണ് ഫിറോസാബാദിൽ നിന്ന് ഭീഷണിയെത്തിയത്. താജ്മഹലിനുള്ളിൽ ബോംബ് വെച്ചുവെന്നായിരുന്നു ഭീഷണി ഇതിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പൊതുജനങ്ങളെ താത്കാലികമായി മഹലിലേക്ക് പ്രവേശിപ്പിക്കുന്നില്ല. താജ്മഹലിലുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം പരിശോധനയിൽ യാതൊന്നും കണ്ടെത്താനായിട്ടില്ല. വ്യാജസന്ദേശമായിരുന്നുവെന്നാണ് വിലയിരുത്തൽ

Read More

മമതയെ പൂട്ടാൻ ഗാംഗുലി വരുമോ;ബംഗാളിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

പശ്ചിമ ബംഗാളിൽ ബിജെപിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. സൗരവ് ഗാംഗുലിയെ ബിജെപി കളത്തിലിറക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മമതാ ബാനർജിക്കെതിരെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഗാംഗുലിയെ ഉയർത്തിക്കാണിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത് അതേസമയം ഗാംഗുലി ഇതുവരെ മനസ്സ് തുറന്നിട്ടില്ല. ബംഗാളിലെ മാധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച ചർച്ചകളാണ് കൂടുതലായും നടക്കുന്നത്. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാൻ ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പങ്കെടുക്കുന്നുണ്ട് സർവേ ഫലങ്ങളിൽ ബിജെപി പിന്നിലാണെങ്കിലും മികച്ച സ്ഥാനാർഥികളെ നിർത്തിയാൽ വിജയം നേടാനാകുമെന്ന പ്രതീക്ഷയാണ്…

Read More

പ്രവർത്തകരെ അത്ഭുതപ്പെടുത്തി രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങി ശശികല; തമിഴകത്ത് സംഭവിക്കുന്നത് എന്ത്

തമിഴകത്ത് പുതിയ രാഷ്ട്രീയ ചലനങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ പ്രവർത്തകരെ നിരാശയിലാഴ്ത്തി രാഷ്ട്രീയ വിടവാങ്ങൽ പ്രഖ്യാപിച്ച് വികെ ശശികല. മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല കള്ളപ്പണക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞു അടുത്തിടെയാണ് പുറത്തിറങ്ങിയത്. എ.ഐ.എ.ഡി.എം.കെയിൽ നിന്ന്​ ശശികലയെ പുറത്താക്കിയിരുന്നു. ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. അവരുടെ മരണശേഷവും അതിന്​ താൽപര്യമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്​നാട്ടിൽ നില നിൽക്കുമെന്നാണ്​ പ്രതീക്ഷയെന്നും ശശികല പറഞ്ഞു….

Read More

ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സർക്കാർ

കൊൽക്കത്ത: ചണത്തിന്റെ താങ്ങുവില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. ക്യാബിനറ്റ് കമ്മിറ്റി ഓഫ് ഇക്കണോമിക് അഫയര്‍ (സിസിഇഎ) 6-7 ശതമാനം വില വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 2019 ഫെബ്രുവരിയില്‍ അസംസ്കൃത ചണത്തിന് 3700 ല്‍നിന്ന് 3950 രൂപയായി താങ്ങുവില വര്‍ധിപ്പിച്ചിരുന്നു. താങ്ങുവില വര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നും ചണത്തിന്റെ ഉല്‍പാദനം വര്‍ധിക്കുമെന്നുമാണു കേന്ദ്രത്തിന്റെ വിലയിരുത്തല്‍. രാജ്യത്തെ 70 ശതമാനം ചണ മില്ലുകളും പ്രവര്‍ത്തിക്കുന്നത് ബംഗാളിലാണ്. അതില്‍തന്നെ 60 ശതമാനം ഹൂഗ്ലി നദിയുടെ തീരത്താണ്. രാജ്യത്തെ 4 ലക്ഷം ചണത്തൊഴിലാളികളില്‍ 2 ലക്ഷവും…

Read More

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ മുന്നിലിട്ട് പോർട്ടറെ കൊലപ്പെടുത്തി

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ മുന്നിലിട്ട് കൊലപാതകം. ചുമട്ടുതൊഴിലാളിയെ മറ്റൊരു പോർട്ടർ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തിരുപതി സ്വദേശി കുമാറാണ് കൊല്ലപ്പെട്ടത്. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും പത്ത് വർഷമായി ചെന്നൈ റെയിൽവേ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പറയുന്നു.

Read More

പെൺകുട്ടികൾക്ക് സുരക്ഷയില്ലാത്ത യുപി: 12കാരിയെ കൊന്ന് കുഴിച്ചിട്ടു; 22കാരൻ അറസ്റ്റിൽ

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിൽ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി പെരുകുന്നു. ആറ് ദിവസങ്ങൾക്ക് മുമ്പ് ബുലന്ദ് ഷഹറിൽ നിന്ന് കാണാതായ 12കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമത്തിൽ കുഴിച്ചിട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കുടുംബാംഗങ്ങൾക്കൊപ്പം പാടത്ത് പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാനായി പോയതായിരുന്നു കുട്ടി. ഏറെ നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. വീട്ടിലെത്തി നോക്കിയെങ്കിലും കുട്ടി ഇവിടെയുമുണ്ടായിരുന്നില്ല രണ്ട് ദിവസം കൂടി അന്വേഷണം നടത്തിയെങ്കിലും കുട്ടിയുടെ വിവരം ലഭിച്ചില്ല. പോലീസ് സഹായത്തോടെ ഗ്രാമീണർ തെരച്ചിൽ…

Read More