Headlines

പാചക വാതകത്തിന് വീണ്ടും വില കൂട്ടി;ഒരു മാസത്തിനിടെ നാലാം വില വർധന

പാചക വാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 96 രൂപയാണ് വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടറിന് 826 രൂപയും വാണിജ്യ സിലിണ്ടറിന് 1604 രൂപയുമായി. കഴിഞ്ഞ 30 ദിവസത്തിനിടെ ഇത് നാലാം തവണയാണ് പാചകവാതക വില വർധിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പും 25 രൂപ വർധിപ്പിച്ചിരുന്നു. മൂന്ന് മാസത്തിനിടെ ഗാർഹിക സിലിണ്ടറിന് 226 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്.

Read More

അമിത് ഷാ തമിഴ്‌നാട്ടിൽ: സീറ്റ് നിർണയം അടക്കമുള്ള ചർച്ചകളിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര ന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തി. ചെന്നൈയിൽ പൊതുയോഗങ്ങളിൽ അമിത് ഷാ പങ്കെടുക്കും. അണ്ണാ ഡിഎംകെയുമായുള്ള സീറ്റ് വിഭജനവും ഷായുടെ സന്ദർശനത്തിൽ ചർച്ചയാകും ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അമിത് ഷാ തമിഴ്‌നാട് സന്ദർശിക്കുന്നത്. എഐഎഡിഎംകെയെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിനൊപ്പം ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാക്കുക കൂടിയാണ് അമിത് ഷായുടെ ലക്ഷ്യം. രാവിലെ കാരയ്ക്കലിൽ അമിത് ഷാ വിവിധ പരിപാടികളിൽ പങ്കെടുക്കും പുതുച്ചേരിയിലും ബിജെപി നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം…

Read More

തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും .ജെ.പിക്ക് ജയിക്കാനാവും കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ . 30,000ൽ പരം വോട്ടുകൾ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം ജയിക്കാനാവും- കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പ്രമുഖമാധ്യമത്തിനനുവദിച്ച അഭിമുഖത്തിലാണ് കുമ്മനം രാജശേഖരൻ ഇങ്ങിനെ പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്ക്കരിക്കണം. ഈ കമ്മിറ്റിയാണ് 140 മണ്ഡലങ്ങളിലും സ്ഥാനാർഥിയെ നിശ്ചയിക്കുക. പാർട്ടി നിശ്ചയിക്കട്ടെ. അപ്പോൾ പറയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര…

Read More

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുളള യാത്രാവിലക്ക് മാര്‍ച്ച് 31 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുളള യാത്രാവിലക്ക് മാര്‍ച്ച് 31 വരെ നീട്ടിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അറിയിച്ചു. അന്താരാഷ്ട്ര ഓള്‍കാര്‍ഗോ ഓപ്പറേഷനുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. മറ്റ് മേഖലകളിലെല്ലാം ഇളവുകള്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീളുകയാണ്. യൂറോപ്യന്‍ രാജ്യത്ത് കൊറോണ…

Read More

കേരളത്തിൽ നിന്നുള്ളവർക്ക് ഒഡീഷയിലും നിയന്ത്രണം

കേരളത്തിൽ നിന്നുള്ളവർക്ക് ഒഡീഷയിലും നിയന്ത്രണ. കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ക്വാറന്റീൻ ഒഡീഷയിൽ നിർബന്ധമാക്കി. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, തെലങ്കാന,ഡൽഹി,ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവർക്കും ഒഡീഷയിൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ പ്രതിദിന കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നേരത്തെ തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Read More

രാജ്യത്ത് 16,488 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു; 12,771 പേര്‍ക്ക് രോഗമുക്തി

ന്യൂഡല്‍ഹി: രാജ്യത്ത് 16,488 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി. 24 മണിക്കൂറിനിടെ 113 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മരണ സംഖ്യ 1,56,938 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 12,771 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,07,63,451 ആയി ഉയര്‍ന്നു. നിലവില്‍ 1,59,590 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,42,42,574 പേര്‍ക്ക്…

Read More

11ാംക്ലാസ് വരെ ഓൾ പാസ്; ഇക്കുറി പരീക്ഷയില്ല

ചെന്നൈ: കോവിഡ് സാഹചര്യത്തിൽ തമിഴ്‌നാട്ടിലെ 9,10,11 ക്ലാസിലെ കുട്ടികൾക്ക് ഇക്കുറി പരീക്ഷയുണ്ടാകില്ല. എല്ലാ കുട്ടികളും വിജയിച്ചതായി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. 2020-21 അക്കാദമിക് വർഷത്തേക്കാണ് ഓൾ പാസ് ബാധകമാവുക. ഈ ക്ലാസുകളിലെ എല്ലാ കുട്ടികളേയും പരീക്ഷ ഇല്ലാതെ അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കും. കോവിഡിന്റെ അസാധാരണസാഹചര്യം പരിഗണിച്ചാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷം മുഴുവൻ സർക്കാർ നേതൃത്വത്തിലുള്ള ടി.വി. ചാനലിലൂടെയായിരുന്നു ക്ലാസ് നടത്തിയിരുന്നത്. അധ്യാപകരുടേയും വിദ്യാർഥികളുടേയും ബുദ്ധിമുട്ട് പരിഗണിച്ച് സിലബസ്സും കുറച്ചിരുന്നു. 2020…

Read More

യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജം; മാർച്ച് ആദ്യവാരം സ്ഥാനാർഥി നിർണയം പൂർത്തിയാക്കുമെന്ന് കെസി വേണുഗോപാൽ

യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. യുദ്ധകാലടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും. വിജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിൽ പരിഗണിക്കുക പുതുമുഖങ്ങൾക്ക് പരിഗണനയുണ്ടാകും. മാർച്ച് ആദ്യ വാരത്തോടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കും. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തും. മുഖ്യമന്ത്രിക്ക് സമനില തെറ്റി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ ജീവിതമുണ്ട്. രാഗുൽ ഗാന്ധി നാടകം കളിക്കുകയല്ല. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും രാഹുൽ ഗാന്ധിക്കില്ല  

Read More

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ എംപി

ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധനവില വർധനവിൽ വേറിട്ട പ്രതിഷേധവുമായി ശശി തരൂർ എംപി. തിരുവനന്തപുരം നഗരത്തിലൂടെ ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് തരൂർ പ്രതിഷേധിച്ചത്. ഐഎൻടിയുസിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി ഇന്ധനനികുതി കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയെന്ന് തരൂർ ആരോപിച്ചു. ഇന്ത്യക്കാർ 260 ശതമാനം നികുതി നൽകുമ്പോൾ അമേരിക്കയിൽ ഇത്‌കേവലം 20 ശതമാനം മാത്രമാണ്. ഇന്ധനവില കുറയ്ക്കുന്നതിലും നികുതി കുറയ്ക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും തരൂർ പറഞ്ഞു  

Read More

24 മണിക്കൂറിനിടെ 16,577 പേർക്ക് കൂടി കൊവിഡ്; 120 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,577 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്തെ പ്രതിദിന വർധനവ് 15,000ത്തിന് മുകളിലെത്തുന്നത്. ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇതേ രീതിയിൽ വർധനവുണ്ടാകുന്നത് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,10,63,491 ആയി. 12,179 പേർ ഇന്നലെ രോഗമുക്തി നേടി. 1,07,50,680 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,55,986 പേരാണ് ചികിത്സയിൽ കഴിയുന്നത് 120 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു….

Read More