Headlines

കർഷക രോഷമറിഞ്ഞ് ബിജെപി; പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചിത്രത്തിൽ പോലുമില്ലാതെയായി, കോൺഗ്രസിന് വൻ ജയം

കർഷക പ്രക്ഷോഭത്തിന്റെ ചൂട് ശരിക്കുമറിഞ്ഞ് ബിജെപി. പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വമ്പൻ ജയം. ഫലം പ്രഖ്യാപിച്ച ഏഴ് മുൻസിപ്പൽ കോർപറേഷനുകളും കോൺഗ്രസ് സ്വന്തമാക്കി. 35 വർഷത്തിന് ശേഷം ഭട്ടിൻഡ കോർപറേഷൻ കോൺഗ്രസ് അധികാരത്തിലെത്തുകയും ചെയ്തു മോഹ, ഹോഷിയാർപൂർ, കപൂർത്തല, അബോഹർ, പത്താൻകോട്ട്, ബറ്റാല, ഭട്ടിൻഡ കോർപറേഷനുകളിലാണ് കോൺഗ്രസ് വിജയിച്ചത്. മൊഹാലിയിലേത് നാളെ ഫലം പ്രഖ്യാപിക്കും. 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിൽ 77 എണ്ണത്തിലും കോൺഗ്രസാണ് മുന്നിട്ട് നിൽക്കുന്നത് ശിരോമണി അകാലിദൾ എട്ടിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്….

Read More

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു; ഷബ്‌നത്തിന് കഴുമരം ഒരുങ്ങി

2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികൾ യുപി മഥുരയിലെ ജയിലിൽ ആരംഭിച്ചു. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ് സ്വതന്ത്രാനന്തര ഇന്ത്യയിൽ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ ഒരുങ്ങുന്നത്. 2008 ഏപ്രിലിൽ ഷബ്‌നയും കാമുകൻ സലീമും ചേർന്ന് ഷബ്‌നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം കേസിൽ പിടിയിലായ ഇരുവർക്കും 2010…

Read More

കർഷക രോഷം തിരിച്ചടിയായി: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പിന്നിൽ

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിക്ക് തിരിച്ചടി. കോൺഗ്രസാണ് ഫലസൂചനകൾ പ്രകാരം മുന്നിട്ട് നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളും മുന്നിട്ട് നിൽക്കുന്നു. മൂന്ന് മുൻസിപ്പൽ കോർപറേഷനുകളിൽ കോൺഗ്രസ് വിജയമുറപ്പിച്ചു. നാലെണ്ണത്തിൽ മുന്നിട്ട് നിൽക്കുകയാണ്. എട്ട് മുൻസിപ്പൽ കോപർറേഷനുകളിലെ 2302 വാർഡുകളിലേക്കും 109 മുൻസിപ്പൽ കൗൺസിൽ നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കാർഷിക നിയമങ്ങൾക്കെതിരെ കർഷക പ്രക്ഷോഭം ശക്തമായതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിലെ ഫലം ബിജെപിക്ക് നിർണായകമാണ്. ജനരോഷം കൃത്യമായി ഫലത്തിൽ വ്യക്തമാകുന്നുമുണ്ട്. ബിജെപി…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 11,610 പേർക്ക് കൂടി കൊവിഡ്; 100 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,610 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,09,37,320 ആയി ഉയർന്നു 100 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,55,913 ആയി. ഇന്നലെ 11,833 പേർ രോഗമുക്തരായി. ഇതോടെ 1,06,44,858 പേർ രോഗമുക്തി നേടിയിട്ടുണ്ട് നിലവിൽ 1,36,549 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 89,99,230 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി.

Read More

തുടർച്ചയായ പത്താം ദിവസവും ഇന്ധനവില വർധിപ്പിച്ചു

രാജ്യത്ത് തുടർച്ചയായ പത്താം ദിവസം ഇന്ധനവില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 1.45 രൂപയും ഡീസലിന് 2.70 രൂപയുമാണ് വർധിച്ചത് കൊച്ചിയിൽ പെട്രോൾ വില 89.70 രൂപയായി. ഡീസൽ വില 84.32 രൂപയിലെത്തി. തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില വർധിച്ചിട്ടും പെട്രോൾ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നത്. വില വർധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവും ഉയരുന്നുണ്ട്‌

Read More

എല്ലാവരെയും നിശബ്ദരാക്കാനല്ല രാജ്യദ്രോഹ നിയമം, സമാധാനം നിലനിർത്താൻ വേണ്ടിയാണെന്ന് ഡൽഹി കോടതി

എല്ലാവരെയും നിശബ്ദരാക്കാനുള്ള നിയമമല്ല രാജ്യദ്രോഹ നിയമമെന്ന് ഡൽഹി കോടതി. എതിർ ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെ ഈ നിയമം ഉപയോഗിക്കരുത്. രാജ്യത്ത് സമാധാനം നിലനിർത്താനാണ് നിയമം കൊണ്ടുവന്നതെന്നും കോടതി പറഞ്ഞു കർഷക സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേർക്ക് ജാമ്യം നൽകിയാണ് കോടതി ഇക്കാര്യം പരാമർശിച്ചത്. ദേവിലാൽ, സ്വരൂപ് റാം എന്നിവർക്കാണ് ജാമ്യം നൽകിയത്. ഇവർ രാജ്യദ്രോഹപരമായി ഒന്നും ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ വാദിച്ചു അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകൾ മാത്രമേ ആരോപിക്കാനാകൂവെന്നുമുള്ള അഭിഭാഷകന്റെ വാദം…

Read More

രാജ്യത്തെ കൊവിഡ് കേസുകളിൽ കേരളം രണ്ടാം സ്ഥാനത്ത്; കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം

രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 44.97 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലും കേരളത്തിലുമായാണ് രാജ്യത്തെ 72 ശതമാനം കൊവിഡ് കേസുകളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇതുവരെ 87 ലക്ഷം പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കൊവിഡ് വ്യാപനം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തിനും മഹാരാഷ്ട്രക്കും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് കൊവിഡിന്റെ മൂന്ന് വകഭേദങ്ങളാണ് ഉള്ളത്. ഒന്ന് യുകെ വകഭേദമാണ്. ഇതിൽ 187 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തേത് ദക്ഷിണാഫ്രിക്ക വകഭേദവും മൂന്നാമത്തേത് ബ്രസീൽ…

Read More

കനയ്യകുമാർ ജെഡിയുവിലേക്കെന്ന റിപ്പോർട്ടുകൾ; അനാവശ്യ പ്രചാരണമെന്ന് സിപിഐ

സിപിഐ ദേശീയ നേതാവും ജെഎൻയു മുൻ വിദ്യാർഥി നേതാവുമായ കനയ്യ കുമാർ ജെഡിയുവിലേക്കെന്ന വാർത്തകൾ നിഷേധിച്ച് സിപിഐ. അനാവശ്യ പ്രചാരണമാണ് നടക്കുന്നതെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുപ്പക്കാരനായ അശോക് ചൗധരിയുമായി കനയ്യകുമാർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ ജെഡിയുവിൽ ചേരുമെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചത്. പൊതുവിഷയങ്ങൾ ഉന്നയിക്കാനാണ് കനയ്യ അശോക് ചൗധരിയെ കണ്ടതെന്ന് ഡി രാജ പറയുന്നു. കനയ്യക്കും സിപിഐയിലെ മുതിർന്ന നേതാക്കൾക്കുമിടയിൽ അഭിപ്രായ…

Read More

മധ്യപ്രദേശിലെ ബസ് അപകടം: മരണസംഖ്യ 37 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസാണ് രാംപൂരിൽ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. 37 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. മരിച്ചവരിൽ 16 പേർ സ്ത്രീകളും 20 പേർ പുരുഷൻമാരും ഒരു കുട്ടിയുമുണ്ട്. ഏഴ് പേർ മാത്രമാണ് നീന്തി രക്ഷപ്പെട്ടത്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കനാലിലേക്ക് തല കുത്തനെ മറിഞ്ഞ ബസ് വെള്ളത്തിലേക്ക് മുങ്ങുകയും ചെയ്തു….

Read More

മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; ഏഴ് പേർ മരിച്ചു, നിരവധി പേരെ കാണാതായി

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. സിദ്ധിയിൽ നിന്ന് സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. ബസ് പൂർണമായും കനാലിൽ മുങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു. സംസ്ഥാന ദുരന്തനിവാരണ സേനയും ഫയർ ഫോഴ്‌സ് അംഗങ്ങളും തിരച്ചിൽ നടത്തുകയാണ്. കനാലിലെ ജലനിരപ്പ് കുറയ്ക്കുന്നതിനായി സിഹാവൽ കനാലിലെ വെള്ളം തുറന്നുവിടാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്

Read More