Headlines

തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കി​ലി​ടിച്ചു; 8 സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു

തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ എ​ട്ട് സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 14 പേ​ര്‍ മ​രി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. ആ​ന്ധ്ര​യി​ലെ ക​ര്‍​ണൂ​ലി​ല്‍ ദേ​ശീ​യ​പാ​ത 44ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എന്നാൽ നാ​ല് കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് അ​പ​ക​ട​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ല്‍ ര​ണ്ടു കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. രാ​ജ​സ്ഥാ​നി​ലെ അജ്മീറിലേ​ക്ക് തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ​വ​രാ​യി​രു​ന്നു ഇ​വ​ര്‍. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ലെ ഡി​വൈ​ഡ​ര്‍ മ​റി​ക​ട​ന്ന് എ​തി​രെ വ​ന്ന ട്ര​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ നാ​ലി​നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 18…

Read More

പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ ഉടനില്ല : റെയില്‍വേ

ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണതോതില്‍ തുടങ്ങാന്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. കോവിഡ് സ്പെഷ്യല്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും റെയില്‍വേ പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണനിലയില്‍ പുനരാരംഭിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സര്‍വീസുകള്‍ തുടങ്ങുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. ഘട്ടംഘട്ടമായി സര്‍വീസുകള്‍ ആരംഭിക്കുന്നത് പരിഗണനയിലണ്ടെന്നും പറയുന്നു. നിലവില്‍ 65 ശതമാനത്തിലധികം ട്രെയിനുകള്‍ സ്പെഷ്യല്‍ സര്‍വീസുകളായി ഓടുന്നുണ്ട്. ജനുവരിയില്‍ മാത്രം 250ല്‍…

Read More

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് രണ്ട് വയസ്

പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഇന്ന് രണ്ട് വയസ്. 2019 ഫെബ്രുവരി 14 നാണ് കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. 2019 ഫെബ്രുവരി 14ന് ഉച്ച കഴിഞ്ഞ് 3.15നായിരുന്നു പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ ചാവേര്‍ ആക്രമണമുണ്ടായത്. 78 വാഹനങ്ങളിലായി 2547 സിആര്‍പിഎഫ് ജവാന്മാര്‍ ജമ്മുവില്‍ നിന്ന്…

Read More

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലെ സ്‌ഫോടനം: മരണസംഖ്യ 19 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സത്തൂരിന് സമീപം അച്ചന്‍കുളം ഗ്രാമത്തിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. മരണപ്പെട്ടവരില്‍ ഗര്‍ഭിണിയായ സ്ത്രീയും കോളജ് വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ 11 പേരില്‍ സ്ത്രീകളാണ്. ശ്രീ മാരിയമ്മാള്‍ പടക്കനിര്‍മാണശാലയിലായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. പടക്കമുണ്ടാക്കുന്നതിനായി രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്നതിനിടെയായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ 30 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സത്തൂരിലെയും ശിവകാശിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയായ പടക്കങ്ങളും രാസവസ്തുക്കളും സ്‌ഫോടനത്തില്‍ കത്തിനശിച്ചു. ഫാക്ടറിക്കെട്ടിടത്തിനു നാശനഷ്ടം സംഭവിച്ചു. മരിച്ചവരെ…

Read More

ഡൽഹി, പഞ്ചാബ് അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം; ആളപായമില്ല

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ജമ്മു കാശ്മീരിന്റെ ചില ഭാഗങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇന്നലെ രാത്രി പത്തരയോടെയാണ് ഭൂമി കുലുക്കമുണ്ടായത്. പഞ്ചാബിലെ അമൃത്സർ, ഡൽഹിയുടെ പല ഭാഗങ്ങൾ, യുപിയിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭൂചലനും അനുഭവപ്പെട്ടു. കാശ്മീരിൽ ശ്രീനഗർ അടക്കമുള്ള ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്‌

Read More

അസമിൽ പെട്രോൾ, ഡീസൽ വില അഞ്ച് രൂപ കുറച്ചു; മദ്യവില നികുതിയിൽ 25 ശതമാനം കുറവും

അസമിൽ പെട്രോൾ, ഡീസൽ വില അഞ്ച് രൂപ കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. മദ്യനികുതിയിൽ 25 ശതമാനം നികുതി കുറവും വരുത്തി. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അർധരാത്രിയോടെ നിലവിൽ വരും ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് വെള്ളിയാഴ്ച ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പെട്രോൾ, ഡീസൽ വില രാജ്യത്ത് കുതിച്ചുയരുന്നതിനിടെയാണ് അസമിലെ നിർണായക പ്രഖ്യാപനം അതേസമയം മാർച്ച്-ഏപ്രിൽ മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് സർക്കാർ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.

Read More

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലക്ക് തീപിടിച്ചു; എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലക്ക് തീപിടിച്ച് എട്ട് പേർ മരിച്ചു. സാത്തൂരിലെ അച്ചൻഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാൾ എന്ന പടക്ക നിർമാണ ശാലക്കാണ് തീപിടിച്ചത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. 24 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ശിവകാശി ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More

ശിവകാശിക്ക് സമീപം പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി; 7 മരണം

ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. ഏഴ് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതർ പറയുന്നു. ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  …

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യം വിട്ടുപോകരുത്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം ഐസിഐസിഐ ബാങ്ക്- വീഡിയോകോൺ ഗ്രൂപ്പ് വായ്പാ തട്ടിപ്പുകേസിൽ കൊച്ചാർ മുംബൈ പ്രത്യേക കോടതിയിൽ വെള്ളിയാഴ്ച ഹാജരായിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ തെളിവുകൾ അവർക്കെതിരെ വിചാരണ തുടരാൻ പര്യമാപ്തമാണെന്ന് ഈമാസം തുടക്കത്തിൽ കോടതി വ്യക്തമാക്കിയിരുന്നു. ഇതേ കേസിൽ ചന്ത കൊച്ചാറിന്റെ…

Read More

സിദ്ധിഖ് കാപ്പനടക്കം അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം ഇ ഡി കേസെടുത്തു

ഹാത്രാസ് കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പൻ അടക്കം അഞ്ച് പേർക്കെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതിക്കുർ റഹ്മാൻ, പോപുലർ ഫ്രണ്ട് നേതാവ് മസൂദ് അഹമ്മദ്, എം ഡി ആലം, കെ എ ഷരീഫ് എന്നിവർക്കെതിരെയാണ് ഇ ഡി കേസ് ലക്‌നൗവിലെ പ്രത്യേക കോടതിയിൽ ഇഡി കുറ്റപത്രം സമർപ്പിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന സമരങ്ങൾക്ക് വിദേശ ഫണ്ടിംഗ്…

Read More