Headlines

ബീഹാറിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രിൻസിപ്പലിന് വധശിക്ഷ

ബീഹാറിൽ സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സ്‌കൂൾ പ്രിൻസിപ്പലിന് വധശിക്ഷ. പട്‌നയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലായ അരവിന്ദ് കുമാറിനെയാണ് പോക്‌സോ കോടതി ശിക്ഷിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയാണ് ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പ്രതിയിൽ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കാനും കോടതി ഉത്തരവിട്ടു. കേസിൽ മറ്റൊരു പ്രതിയായ അഭിഷേക് കുമാറിനെ ജീവപര്യന്തരം തടവിനും അമ്പതിനായിരം രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ഇരുവരും ചേർന്ന് കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.

Read More

ഇന്ധനവില ഇന്നും ഉയർന്നു

തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയർന്നു. സർവകാല റെക്കോർഡും കടന്നാണ് ഇന്ധനവില കുതിക്കുന്നത്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപ കടന്നു. ഡീസൽ 86ലേക്ക് എത്തി. കൊച്ചിയിൽ പെട്രോളിന് 89.56 രൂപയായി. ഡീസൽ വില 84 കടന്നു. ഡൽഹിയിൽ പെട്രോളിന് 89.29 രൂപയായി. ഡീസൽ വില 79.70 രൂപയായി.

Read More

ജനങ്ങളുടെ സ്വകാര്യതയാണ് വലുത്; വാട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റത്തില്‍ സുപ്രിംകോടതി

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്. ഇന്ത്യയില്‍ ഒരു നയവും പുറം രാജ്യങ്ങളില്‍ മറ്റൊരു നയവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചത്.

Read More

സിദ്ധിഖ് കാപ്പന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം; എതിർത്ത യുപി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ഹാത്രാസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം. രോഗിയായ മാതാവിനെ കാണുന്നതിനായി അഞ്ച് ദിവസത്തേക്കാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം നൽകുന്നതിനെ എതിർത്ത യുപി സർക്കാരിനെ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വിമർശിക്കുകയും ചെയ്തു. അതേസമയം ഉപാധികളോടെയാണ് സിദ്ധിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ, അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒഴികെ മറ്റാരുമായും സംസാരിക്കാൻ പാടില്ല. മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പൊതുജനങ്ങളെ കാണുന്നതിനും വിലക്കുണ്ട് സിദ്ധിഖ്…

Read More

മഹാരാഷ്ട്രയിൽ ട്രക്ക് മറിഞ്ഞ് 16 പേർ മരിച്ചു; അഞ്ച് പേർക്ക് ഗുരുതര പരുക്ക്

മഹാരാഷ്ട്രയിലെ ജൽഗൺ ജില്ലയിൽ ട്രക്ക് മറിഞ്ഞ് 16 പേർ മരിച്ചു.യാവൽ താലൂക്കിലെ കിംഗാവോണിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മരിച്ചവരെല്ലാം അഭോഡ, കെർഹാല, റാവെർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും, പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Read More

24 മണിക്കൂറിനിടെ 11,649 പേർക്ക് കൂടി കൊവിഡ്; 90 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി ഉയർന്നു. 9489 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,06,21,220 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. 90 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണം 1,55,732 ആയി നിലവിൽ 1,39, 637 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 82,85,295 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഫെബ്രുവരി 14…

Read More

ലഡാക്കിൽ നിന്നുള്ള സൈനിക പിൻമാറ്റം ചൈനക്ക് മുന്നിലെ എ കെ ആന്റണി

കിഴക്കൻ ലഡാക്ക് മേഖലയിൽ നിന്നുള്ള സൈനിക പിൻമാറ്റം ചൈനക്ക് മുന്നിലെ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. ഗാൽവൻ താഴ് വര, പാൻഗോംഗ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ സൃഷ്ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനക്ക് അടിയറ വെച്ചതെന്ന് ആന്റണി പറഞ്ഞു രാജ്യം യുദ്ധസമാനമായ സ്ഥിതി നേരിടുമ്പോഴും ബജറ്റിൽ പ്രതിരോധ മേഖലക്ക് വർധന വരുത്താത്തത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. അതിർത്തികളിൽ ചൈനയും പാക്കിസ്ഥാനും പ്രകോപനവും ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കലും തുടരുമ്പോൾ രാജ്യസുരക്ഷക്ക് മുൻഗണന…

Read More

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു. മെഹസനാനഗറിൽ പൊതുസമ്മേളനത്തിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടോദ്രയിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണത്. തുടർന്ന് മുഖ്യമന്ത്രിയെ അഹമദാബാദിലുള്ള യുഎൻ മെഹ്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറഞ്ഞ രക്ത സമ്മർദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലിവൽ വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.

Read More

അടിക്ക് മേൽ ഇരുട്ടടി; പാചകവാതക വിലയും വർധിപ്പിച്ചു

ന്യൂഡൽഹി: ഇന്ധനവിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടി നൽകിക്കൊണ്ട് പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.

Read More

തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ ഫാസ്ടാ​ഗ് നിര്‍ബന്ധം; ഇല്ലെങ്കില്‍ ഇരട്ടി നിരക്കിന് തുല്യമായ പിഴ

ന്യൂഡല്‍ഹി: ഓട്ടോമാറ്റിക് ടോള്‍ പ്ലാസ പേയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് നടപ്പിലാക്കാൻ ഇനി സമയം നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തിങ്കളാഴ്ച അര്‍ധ രാത്രി മുതല്‍ നിര്‍ബന്ധമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും പിഴ നല്‍കേണ്ടി വരും. ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Read More