കിഴക്കൻ ലഡാക്ക് മേഖലയിൽ നിന്നുള്ള സൈനിക പിൻമാറ്റം ചൈനക്ക് മുന്നിലെ കീഴടങ്ങലാണെന്ന് കോൺഗ്രസ് നേതാവും പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. ഗാൽവൻ താഴ് വര, പാൻഗോംഗ് തടാകം എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റവും ബഫർസോൺ സൃഷ്ടിക്കലും വഴി ഇന്ത്യയുടെ അവകാശങ്ങളാണ് ചൈനക്ക് അടിയറ വെച്ചതെന്ന് ആന്റണി പറഞ്ഞു
രാജ്യം യുദ്ധസമാനമായ സ്ഥിതി നേരിടുമ്പോഴും ബജറ്റിൽ പ്രതിരോധ മേഖലക്ക് വർധന വരുത്താത്തത് രാജ്യത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. അതിർത്തികളിൽ ചൈനയും പാക്കിസ്ഥാനും പ്രകോപനവും ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കലും തുടരുമ്പോൾ രാജ്യസുരക്ഷക്ക് മുൻഗണന നൽകാത്ത മോദി സർക്കാരിന്റെ നിലപാട് നിരാശയുണ്ടാക്കുന്നു
സൈനിക പിൻമാറ്റം രാജ്യസുരക്ഷ ബലി കഴിച്ചു കൊണ്ടാകരുത്. 1962ൽ പോലും ഇന്ത്യൻ പ്രദേശമാണെന്ന് തർക്കമില്ലാതിരുന്ന മേഖലയിൽ നിന്നാണ് ഇപ്പോൾ പിൻമാറിയതെന്നും ആന്റണി ആരോപിച്ചു.