ലഡാക്കിൽ സമവായമെന്ന് സൂചന; ഇന്ത്യ, ചൈന സേനകൾ പാൻഗോഗ് തീരത്ത് നിന്ന് പിൻമാറാൻ ധാരണ

ലഡാക്കിലെ അതിർത്തി മേഖലയിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന സേനകൾക്കിടയിൽ ധാരണയായതായി റിപ്പോർട്ട്. കമാൻഡർതല ചർച്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പ്രസ്താവന നടത്തും.

ഒരു വർഷത്തോളമായി തുടരുന്ന സംഘർഷത്തിനാണ് ഇതോടെ അയവ് വരുക. പാൻഗോഗ് തീരത്ത് നിന്ന് ഇന്ത്യയുടെയും ചൈനയുടെയും പട്ടാളം പിൻമാറും. വടക്കുതെക്ക് മേഖലയിൽ നിന്ന് പിൻമാറ്റം തുടങ്ങിയതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഫിങ്കർ എട്ടിലേക്ക് ചൈനീസ് പട്ടാളം പിൻമാറും. ഫിങ്കർ രണ്ടിനും മൂന്നിനും ഇടയിലേക്ക് ഇന്ത്യൻ പട്ടാളം മാറും. ഫിങ്കർ നാലിൽ പട്രോളിംഗ് പാടില്ല തുടങ്ങിയവയാണ് ധാരണ.