ഇന്ധനവില ഇന്നും വർധിച്ചു

ഇന്ധനവിലയിൽ ഇന്നും വർധനവ്. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 90.87 രൂപയും ഡീസലിന് 85.31 രൂപയുമായി

മഹാരാഷ്ട്രയിലെ പർബനിയിൽ പെട്രോൾ വില 100 കടന്നു. ഞായറാഴ്ച രാവിലെ 28 പൈസ വർധിച്ചതോടെയാണ് 100 രൂപ കടന്നത്. പുതുക്കിയ പാചകവാതക വിലയും ഇന്ന് മുതൽ നിലവിൽ വന്നു. സിലിണ്ടറിന് അമ്പത് രൂപയാണ് വർധിപ്പിച്ചത്.