Headlines

രാജ്യത്ത് 70 ലക്ഷം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 70,17,114 പേര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഐ.സി.എം.ആര്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം ബുധനാഴ്ച വരെ ആകെ 20,40,23,840 സാമ്ബിളുകള്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഇതില്‍ ബുധനാഴ്ച മാത്രം പരിശോധിച്ചത് 6,99185 സാമ്ബിളുകളാണ്. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,71,294 ആയി. ഇതില്‍ 1,05,73,372 പേര്‍ രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 1,42,562 പേരാണ് കോവിഡ് ബാധിതരായുള്ളത്. 1,55,360 പേര്‍ മരിച്ചു.

Read More

ഋഷിഗംഗ നദിയിൽ ജലനിരപ്പുയർന്നു; ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനം നിർത്തിവെച്ചു

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമലയിടിച്ചിലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനം നിർത്തിവെച്ചു. ഋഷിഗംഗ നദിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് രക്ഷാപ്രവർത്തനം തടസ്സപ്പെട്ടത്. മേഖലയിൽ നിന്നുള്ളവരോട് ഒഴിഞ്ഞുപോകാൻ ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ നിർദേശം നൽകി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങളോടടക്കം രക്ഷാപ്രവർത്തനം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 200 പേരെയാണ് ദുരന്തത്തിൽ കാണാതായത്. ഇതിൽ 32 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തപോവനിലെ നിർമാണത്തിലിരുന്ന ജലവൈദ്യുത നിലയത്തിന് സമീപമുള്ള തുരങ്കത്തിൽ 30ഓളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടെയും രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു  

Read More

24 മണിക്കൂറിനിടെ 12,923 പേർക്ക് കൊവിഡ്; 108 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,923 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,08,71,294 ആയി ഉയർന്നു. 11,764 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,73,372 പേരാണ് രോഗമുക്തരായത്. നിലവിൽ 1,42,562 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 108 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,55,360 ആയി ഉയർന്നു. രാജ്യത്ത് ഇതിനോടകം 70,17,114 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം…

Read More

ഇന്ത്യ-ചൈന തർക്കത്തിൽ ധാരണ; പാൻഗോംഗിൽ നിന്ന് ഇരു സേനകളും പിൻമാറുമെന്ന് രാജ്‌നാഥ് സിംഗ്

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യസഭയിൽ മന്ത്രി ഇക്കാര്യം അറിയിച്ചത്. പാൻഗോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് നിന്നും വടക്കൻ തീരത്ത് നിന്നും മാറാനാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത് ഇരു സൈന്യങ്ങളും നടത്തിവന്ന നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും പരസ്പര ധാരണയായി. സേനാ പിൻമാറ്റം പൂർത്തിയായ ശേഷം 48 മണിക്കൂറിൽ കമാൻഡർതല ചർച്ചയിലൂടെ മറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കും. ഇന്ത്യ ഒരിഞ്ച് വിട്ടുവീഴ്ചയില്ലാതെയാണ് ധാരണയിലെത്തിയതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യൻ സേന വെല്ലുവിളി ശക്തമായി…

Read More

ലഡാക്കിൽ സമവായമെന്ന് സൂചന; ഇന്ത്യ, ചൈന സേനകൾ പാൻഗോഗ് തീരത്ത് നിന്ന് പിൻമാറാൻ ധാരണ

ലഡാക്കിലെ അതിർത്തി മേഖലയിൽ നിന്ന് പിൻമാറാൻ ഇന്ത്യ-ചൈന സേനകൾക്കിടയിൽ ധാരണയായതായി റിപ്പോർട്ട്. കമാൻഡർതല ചർച്ചയിലാണ് തീരുമാനം. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പ്രസ്താവന നടത്തും. ഒരു വർഷത്തോളമായി തുടരുന്ന സംഘർഷത്തിനാണ് ഇതോടെ അയവ് വരുക. പാൻഗോഗ് തീരത്ത് നിന്ന് ഇന്ത്യയുടെയും ചൈനയുടെയും പട്ടാളം പിൻമാറും. വടക്കുതെക്ക് മേഖലയിൽ നിന്ന് പിൻമാറ്റം തുടങ്ങിയതായി ചൈനീസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫിങ്കർ എട്ടിലേക്ക് ചൈനീസ് പട്ടാളം പിൻമാറും. ഫിങ്കർ രണ്ടിനും മൂന്നിനും ഇടയിലേക്ക് ഇന്ത്യൻ പട്ടാളം മാറും….

Read More

ഇന്ധനവില ഇന്നും വർധിച്ചു, പെട്രോൾ വില മുംബൈയിൽ 94 രൂപ കടന്നു

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസൽ ലിറ്ററിന് 32 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ പെട്രോൾ വില 94.50 രൂപയിലെത്തി. ഡൽഹിയിൽ പെട്രോൾ വില 87.50 രൂപയും ബംഗളൂരുവിൽ 90.85 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.73 രൂപയിലെത്തി. ഡീസലിന് 83.91 രൂപയായി. കൊച്ചിയിൽ പെട്രോളിന് 88.10 രൂപയും ഡീസൽ 82.40 രൂപയുമായി.

Read More

ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടന

ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. നാഗ്പൂരില്‍ നടന്ന രാജ്യത്തുടനീളമുള്ള വ്യാപാര നേതാക്കളുടെ സമ്മേളനത്തിലാണ് തീരുമാനം. ഇന്ത്യയിലെ ഗതാഗതരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സംഘടനകളിലൊന്നായ ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു. ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി…

Read More

ശശികലയുടെ 200 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി; രണ്ട് ദിവസത്തിനിടെ കണ്ടുകെട്ടിയത് 900 കോടിയുടെ സ്വത്തുക്കൾ

വി കെ ശശികലക്കെതിരായ തിരിച്ചടികൾ തുടർന്ന് എടപ്പാടി പളനിസ്വാമി സർക്കാർ. ശശികലയുടെ ഇരുന്നൂറ് കോടിയുടെ സ്വത്തുക്കൾ കൂടി സർക്കാർ കണ്ടുകെട്ടി. തിരുവാരൂരിലെ അരിമില്ല്, ഭൂമി, കെട്ടിടങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് കണ്ടുകെട്ടിയത്. ബെനാമി ആക്ട് പ്രകാരമാണ് നടപടി. 48 മണിക്കൂറിനിടെ ശശികലയുടെ 900 കോടിയുടെ സ്വത്തുക്കളാണ് തമിഴ്‌നാട് സർക്കാർ കണ്ടുകെട്ടിയത്. സർക്കാരിന്റേത് പ്രതികാര നടപടിയാണെന്നും ശശികലയെ സർക്കാരിന് ഭയമാണെന്നും മന്നാർഗുഡി കുടുംബം ആരോപിച്ചു പാർട്ടിയും പാർട്ടി ചിഹ്നമായ രണ്ടിലയും പിടിച്ചെടുക്കാനായി നിയമപോരാട്ടം ആരംഭിക്കാനൊരുങ്ങിയതിന് പിന്നാലെയാണ് ശശികലക്കെതിരായ നടപടി…

Read More

പെട്രോൾ, ഡീസൽ വില വർധന: സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമെന്ന് പെട്രോളിയം മന്ത്രി

പെട്രോൾ, ഡീസൽ വിലവർധനയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. കരുതലോടെ ഇടപെടേണ്ട വിഷയമാണിത്. ഏത് പാർട്ടി അധികാരത്തിലിരുന്നാലും പെട്രോളിയം ഉത്പന്നങ്ങളിൽ നിന്നുള്ള നികുതിയെ പ്രധാന വരുമാന മാർഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കുകയും കൂട്ടുകയും ചെയ്തു. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട് കെ സി വേണുഗോപാൽ അടക്കമുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി. എന്നാൽ ഇന്ധനവില എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്നിരിക്കെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. പെട്രോൾ…

Read More

24 മണിക്കൂറിനിടെ 11,067 പേർക്ക് കൊവിഡ്; രാജ്യത്ത് 94 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,08,58,371 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 13,087 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 1,05,61,608 പേർ രോഗമുക്തരായി. നിലവിൽ 1,41,511 പേരാണ് ചികിത്സയിൽ കഴിയുന്നത്. 94 പേർ ഇന്നലെ കൊവിഡ് ബാധിതരായി മരിച്ചു. 1,55,252 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം രാജ്യത്ത് ഇതിനോടകം 66,11,561 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Read More