Headlines

ശശികല ഇന്ന് ചെന്നൈയിലേക്ക്, കനത്ത സുരക്ഷയൊരുക്കി പോലീസ്; ബംഗളൂരു മുതൽ വാഹന റാലി

ജയിൽ മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലേക്ക് തിരികെ എത്തും. ബംഗളൂരു മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ തിരികെ വരവേൽക്കുന്നത്. 32 ഇടങ്ങളിൽ സ്വീകരണ പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. ടി നഗറിലെ എം ജി ആറിന്റെ വസതിയിലെത്തി പ്രാർഥിച്ച ശേഷം ശശികല പ്രവർത്തകരെ കാണും. ശശികലയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലും ജയയയുടെ വസതി സ്ഥിതി ചെയ്യുന്ന പോയ്‌സ് ഗാർഡനിലും തമിഴ്‌നാട്-കർണാടക അതിർത്തിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട് ഹൊസൂർ മുതലാണ് വാഹന…

Read More

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,059 പേർക്ക് കോവിഡ്

രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്ന പ്രവണത തുടരുന്നു. 24 മണിക്കൂറിനിടെ 12,059 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,08,26,363 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്നലെ മാത്രം 78 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ ഉള്ളത്. 24 മണിക്കൂറിനിടെ 11,805 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. ഇതോട രോഗമുക്തരുടെ ആകെ…

Read More

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം; വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു, ജാഗ്രതാ നിര്‍ദേശം

ഉത്തരാഖണ്ഡിലെ ചമോലിയില്‍ വൈദ്യുതി പദ്ധതിക്കു സമീപം മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഗംഗ, അളകനന്ദ നദീതീര വാസികളോട് എത്രയും വേഗം ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ചമോലി ജില്ലയിലെ തപോവന്‍ പ്രദേശത്തെ…

Read More

ബംഗാളിൽ താമര വിരിയുമെന്ന് ജെ ഡി നഡ്ഡ; ബിജെപിയുടെ രഥയാത്രക്ക് തുടക്കം

തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ബിജെപിയുടെ രഥയാത്ര തുടക്കമായി. ബംഗാളിൽ താമര വിരിയുമെന്നും മുഖ്യമന്ത്രി മമതാ ബാനർജിയെ ജനം അധികാരത്തിൽ നിന്ന് തൂത്തെറിയുമെന്നും ജെ പി നഡ്ഡ പറഞ്ഞു അനുമതിയില്ലാതെയാണ് രഥയാത്ര നടക്കുന്നത്. യാത്രക്ക് മമത സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പൊതുസമ്മേളനത്തിനുള്ള അനുമതി മാത്രമാണ് നൽകിയത്. സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലെന്നായിരുന്നു ബിജെപി ഇതിനോട് പ്രതികരിച്ചത് രഥയാത്രയെ പ്രതിരോധിക്കാൻ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ജനസമർഥൻ യാത്രക്കും തുടക്കമായി. രഥയാത്ര നിശ്ചയിച്ച അതേ പാതയിലൂടെയാണ് ജനസമർഥൻ യാത്രയും കടന്നുപോകുന്നത്.

Read More

കേന്ദ്രത്തിന് ഒക്ടോബർ 2 വരെ സമയം നൽകുന്നു; നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്ന് രാകേഷ് ടിക്കായത്ത്

കാർഷിക നിയമഭേദഗതിക്കെതിരെ സമരം നടത്തുന്ന കർഷകർ ആവശ്യം നേടിയെടുക്കാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രസർക്കാരുമായി ചർച്ചയ്ക്ക് സമ്മർദം ചെലുത്താനില്ലെന്നും ടിക്കായത്ത് പറഞ്ഞു ദേശീയപാത ഉപരോധം അവസാനിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ടിക്കായത്ത്. ഒക്ടോബർ 2 വരെ പ്രക്ഷോഭം തുടരും. ഇക്കാലയളവിൽ നിയമം പിൻവലിക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ കർഷക സംഘടനകളുമായി ആലോചിച്ച് കൂടുതൽ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു ഒക്ടോബർ രണ്ട് വരെ കേന്ദ്ര സർക്കാരിന് സമരം നൽകുകയാണ്. ഇതിന്…

Read More

ശശികലയുടെ മടങ്ങിവരവ്; ശക്തിപ്രകടനത്തിന് അനുമതി നിഷേധിച്ച് പോലീസ്, നിയന്ത്രണം മറികടക്കുമെന്ന് അനുയായികൾ

അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ച് ചെന്നൈയിലേക്ക് തിരികെയെത്തുന്ന വി കെ ശശികലക്ക് വൻ സ്വീകരണമൊരുക്കാൻ അനുയായികൾ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ എതിർപ്പുമായി പോലീസ്. സ്വീകരണപരിപാടികൾക്ക് പോലീസ് അനുമതി നിഷേധിച്ചു. ശശികലയെ സ്വീകരിച്ചു കൊണ്ടുള്ള റാലിക്ക് അനുമതി നിഷേധിച്ച് ചെന്നൈ പോലീസ് കമ്മീഷണർ ഉത്തരവിറക്കി എന്നാൽ പോലീസ് നിയന്ത്രണം മറികടക്കുമെന്ന് ശശികലയുടെ അനുയായികാൾ മുന്നറിയിപ്പ് നൽകി. ഹൊസൂർ മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ ചെന്നൈയിലേക്ക് സ്വീകരിക്കുന്നത്. ഹിലോകപ്റ്ററിൽ പുഷ്പവൃഷ്ടി…

Read More

കാർഷിക നിയമഭേദഗതിയിൽ ലോക്‌സഭയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം; പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി

കാർഷിക നിയമഭേദഗതിയിൽ ലോക്‌സഭയിൽ പ്രത്യേകം ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നടപടി. ഉപാധികളോടെ വെള്ളിയാഴ്ച ലോക്‌സഭയിൽ ചർച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചു. കർഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ബഹളമാണ് പാർലമെന്റിൽ നടന്നത്. ഇതോടെ നന്ദിപ്രമേയ ചർച്ചയടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഉപാധികളോടെ ചർച്ചയാകാമെന്ന് കേന്ദ്രം തീരുമാനിച്ചത്. നന്ദിപ്രമേയ ചർച്ച പൂർത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകൾ ചർച്ച നടത്തി പാസാക്കാൻ അനുവദിക്കണമെന്നുമാണ് ഉപാധികൾ. ഉപാധികളിൽമേൽ തീരുമാനമെടുക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം…

Read More

കർഷകരുടെ ദേശീയപാതാ ഉപരോധം: ചെങ്കോട്ടയിൽ സുരക്ഷയ്ക്കായി അമ്പതിനായിരത്തോളം ഉദ്യോഗസ്ഥർ

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പാതാ ഉപരോധത്തെ പ്രതിരോധിക്കാനായി ചെങ്കോട്ടയിൽ സുരക്ഷ കർശനമാക്കി ഡൽഹി പോലീസ്. റിപബ്ലിക് ദിനത്തിൽ നടന്ന അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കിയത്. ഡൽഹി എൻസിആർ പരിധിയിൽ അമ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 12 മെട്രോ സ്‌റ്റേഷനുകളിൽ ജാഗ്രതാ നിർദേശം നൽകിയതായും പോലീസ് അറിയിച്ചു. ഇന്നുച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് കർഷക സംഘടനകൾ ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കുന്നത്. ഡൽഹി, യുപി, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ്…

Read More

മൂന്നാംഘട്ട വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും; 27 കോടി പേർക്ക് വാക്‌സിൻ നൽകും

രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്. 50 വയസ്സിന് മുകളിൽ പ്രായമുള്ളവരും ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ 27 കോടിയാളുകൾക്ക് മൂന്നാംഘട്ടത്തിൽ വാക്‌സിൻ നൽകും രാജ്യത്ത് ഇതിനോടകം അഞ്ച് കോടി ജനങ്ങൾക്ക് വാക്‌സിൻ നൽകി. മുൻനിര ആരോഗ്യപ്രവർത്തകർക്കുള്ള വാക്‌സിൻ വിതരണം ഈ ആഴ്ച ആരംഭിക്കും. വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്കായി 35,000 കോടിയാണ് വകയിരുത്തിയത്. ആവശ്യമെങ്കിൽ ഇത് വർധിപ്പിക്കാമെന്ന് ധനമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു നിലവിൽ കൊവിഷീൽഡും കൊവാക്‌സിനുമാണ്…

Read More

സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം; കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി യുഎൻ

കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. സർക്കാരും പ്രക്ഷോഭകരും സംയമനം പാലിക്കണമെന്ന് യുഎൻ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. പ്രശ്‌നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായി പ്രതിഷേധങ്ങൾക്ക് ഒത്തുകൂടാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപെടണമെന്നും സംഘടന പറഞ്ഞു പ്രക്ഷോഭത്തിന് അന്താരാഷ്ട്ര പിന്തുണ ഏറുന്നതിന്റെ ഭാഗമായാണ് മനുഷ്യാവാകാശ സംഘടനയുടെ പ്രതികരണത്തെയും കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നിരവധി പേർ കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇതിനെ സംഘ് പ്രൊപഗാൻഡ ഉപയോഗിച്ച് ചെറുക്കാൻ കേന്ദ്രസർക്കാർ നടത്തിയ നീക്കവും…

Read More