Headlines

ഗ്രെറ്റ തുൻബർഗിന്റെ ടൂൾ കിറ്റ്: വിശദീകരണം തേടി ഗൂഗിളിന് കത്തയച്ച് ഡൽഹി പോലീസ്

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ അർപ്പിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റിന്റെ വിവരം തേടി ഡൽഹി പോലീസ്. ഗ്രെറ്റക്കെതിരെ കേസെടുത്തതിന് പിന്നാലെ ഡൽഹി പോലീസ് ഗൂഗിളിന് കത്ത് നൽകി. കാനഡയിലെ ഖലിസ്ഥാൻ സംഘടനയാണ് ടൂൾ കിറ്റ് നിർദേശങ്ങൾക്ക് പിന്നിലെന്ന് ഡൽഹി പോലീസ് കരുതുന്നു. എങ്ങനെ സമരം ചെയ്യണമെന്നതടക്കം വിശദീകരിച്ചുകൊണ്ടുള്ള ടൂൾ കിറ്റ് ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും ഗ്രെറ്റ പിന്നീട് ഇത് പിൻവലിച്ചിരുന്നു.

Read More

കർഷക സമരത്തിനുള്ള പിന്തുണ: ഗ്രെറ്റ തുൻബർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്

കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിനെതിരെ കേസെടുത്ത് ഡൽഹി പോലീസ്. കർഷകസമരവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ഡൽഹി സൈബർ പോലീസാണ് കേസെടുത്തത് മതത്തിന്റെ പേരിൽ ശത്രുത പരത്തുകയും ക്രിമിനൽ ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന് ഡൽഹി പോലീസ് ആരോപിക്കുന്നു. കർഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് അടക്കമുള്ളവ വിച്ഛേദിച്ച സർക്കാർ നടപടിയെക്കുറിച്ചുള്ള വാർത്ത ഉൾപ്പെടെ പങ്കുവെച്ചായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ് കർഷക സമരത്തെ പിന്തുണക്കാനുള്ള ടൂൾ കിറ്റ്…

Read More

ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടം ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റ് കൊണ്ട് തിരിച്ചുപിടിക്കാനാകില്ല: തരൂർ

കേന്ദ്രത്തിന്റെ ജനാധിപത്യവിരുദ്ധമായ പെരുമാറ്റത്തെ തുടർന്ന് ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്കുണ്ടായ കോട്ടത്തന് ക്രിക്കറ്റ് കളിക്കാരുടെ ട്വീറ്റ് കൊണ്ട് പരിഹരിക്കാനാകില്ലെന്ന് ശശി തരൂർ. പാശ്ചാത്യ സെലിബ്രിറ്റികൾക്കെതിരെ കേന്ദ്രസർക്കാർ ഇന്ത്യൻ സെലിബ്രിറ്റികളെ രംഗത്തിറക്കുന്നുവെന്നത് ലജ്ജാകരമാണെന്നും തരൂർ പറഞ്ഞു. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ തുടങ്ങിയവർ കർഷക സമരത്തെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. പിന്നാലെ മോദി സർക്കാരിന് പിന്തുണ അർപ്പിച്ച് ഇന്ത്യ ഒരുമിച്ച് എന്ന ഹാഷ് ടാഗുമായി കേന്ദ്രമന്ത്രിമാരും ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളും രംഗത്തുവരികയായിരുന്നു.  

Read More

മന്ത്രിമാർക്ക് താത്പര്യം സ്വയം പുകഴ്ത്തലിൽ; കർഷകരെ അടിച്ചമർത്തുന്നുവെന്ന് പ്രതിപക്ഷം

കർഷക സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രാജ്യസഭയിൽ. കർഷകരെ കിടങ്ങുകൾ കുഴിച്ചും മുള്ളുകമ്പികൾ നിരത്തിയും ഇരുമ്പാണികൾ പാകിയുമാണ് നേരിടുന്നത്. സ്വയം പുകഴ്ത്തിലിനും പ്രസ്താവനകളിലും മാത്രമാണ് മന്ത്രിമാർക്ക് താത്പര്യമെന്നും പ്രതിപക്ഷം ആരോപിച്ചു വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കർഷകരുടെ വേദന മനസ്സിലാക്കൂ. ഈ കടുത്ത ശൈത്യകാലത്തും നിങ്ങൾ അവരുടെ വെള്ളവും ശൗചാലയങ്ങളും നൽകാതിരിക്കുകയും കിടങ്ങുകൾ കുഴിക്കുകയും മുള്ളുകമ്പികൾ നിരത്തുകയും ഇരുമ്പാണികൾ പാകുകയും ചെയ്യുകയാണെന്ന് ആർജെഡി എംപി മനോജ്കുമാർ ഝാ പറഞ്ഞു. രാജ്യത്തിന്റെ നട്ടെല്ലാണ് കർഷകർ. അവരുടെ…

Read More

കാർഷിക നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മോദി; നിയമം കർഷകർക്ക് വേണ്ടിയുള്ളത്

കാർഷിക നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർക്ക് വേണ്ടിയുള്ളതാണ് കാർഷിക നിയമങ്ങളെന്നും ഉത്പന്നങ്ങളെവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി ആവർത്തിച്ചു കർഷക പ്രക്ഷോഭങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുകയും പാർലമെന്റിൽ ബഹളം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് ആവർത്തിക്കുന്നത്. വിഷയത്തിൽ പാർലമെന്റിൽ തിങ്കളാഴ്ച പ്രധാനമന്ത്രി മറുപടി നൽകും കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണയേറി വരുന്ന സാഹചര്യത്തിൽ കേന്ദ്രം എംബസികളെ സമീപിച്ചിട്ടുണ്ട്. സമരത്തിന്റെ സ്ഥിതി രാജ്യങ്ങളെ ബോധ്യപ്പെടുത്തണമെന്നും സമരത്തെ അനുകൂലിച്ച് നടക്കുന്ന പ്രചാരണം…

Read More

കർഷക സമരത്തെ പിന്തുണച്ചും മോദി സർക്കാരിനെ പിണക്കാതെയും നിലപാട് അറിയിച്ച് യുഎസ്

കാർഷിക നിയമഭേദഗതിക്കെതിരെ ഇന്ത്യയിൽ കർഷകർ നടത്തുന്ന സമരത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും യു എസ് വ്യക്തമാക്കി യുഎസ് സ്റ്റേറ്റ് മാധ്യമവക്താവാണ് ബൈഡൻ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. കാർഷിക മേഖലയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളെ പിന്തുണക്കുമ്പോൾ തന്നെ കർഷകരുടെ ആശങ്കകളും പരാതികളും സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും അമേരിക്ക പ്രതികരിച്ചു. കരുതലോടെയുള്ള പ്രതികരണമാണ് വിഷയത്തിൽ യു എസ് നടത്തിയിരിക്കുന്നത്. ഒരേസമയം…

Read More

കർഷക പ്രക്ഷോഭത്തിന് വിദേശരാജ്യങ്ങൾ പിന്തുണ അറിയിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

കർഷക പ്രക്ഷോഭങ്ങൾക്ക് ഒരു വിദേശരാജ്യവും പിന്തുണ നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ലോക്‌സഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാനഡ, അമേരിക്ക, യുകെ ചില യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഇന്ത്യൻ വംശജരുടെ സംഘടനകൾ ചില പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമരത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുന്നതിലെ അതൃപ്തി കാനഡയെ അറിയിച്ചു കർഷക പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യ എടുത്തിട്ടുള്ള ശ്രമങ്ങളെ കാനഡ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി…

Read More

സർക്കാരിനെന്താ കർഷകരെ ഭയമാണോ, ഡൽഹി സൈനിക കോട്ടയാക്കിയത് എന്തിന്: രാഹുൽ ഗാന്ധി

നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്നതെന്ന് രാഹുൽ ഗാന്ധി. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്നും രാഹുൽ ആരോപിച്ചു. കർഷക സമരം മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമർശനം സർക്കാർ കർഷകരെ ഭയക്കുന്നുണ്ടോ. കർഷകർ ശത്രുക്കളാണോ. കർഷകർ ഇന്ത്യയുടെ കരുത്തും ശക്തിയുമാണ്. അവരെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും സർക്കാരിന്റെ ജോലിയല്ല. ഡൽഹി കർഷകരാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അവർ നമുക്ക് ഭക്ഷണം നൽകുന്നവരാണ്. എന്തിനാണ് ഡൽഹിയെ പട്ടാളക്കോട്ടയായി മാറ്റിയിരിക്കുന്നത്. എന്തിനാണ് കർഷകരെ മർദിക്കുന്നതും കൊലപ്പെടുത്തുന്നതെന്നും രാഹുൽ ചോദിച്ചു കർഷകരെ തനിക്ക്…

Read More

വീണ്ടുമൊരു ഫെബ്രുവരി 7: ശശികലയുടെ ചെന്നൈയിലേക്കുള്ള മടക്കം ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയതോടെ വി കെ ശശികല ഫെബ്രുവരി 7ന് ചെന്നൈയിലേക്ക് തിരികെയെത്തും. വൻ സ്വീകരണമാണ് ശശികല അനുയായികൾ ഒരുക്കുന്നത്. ബംഗളൂരു മുതൽ ചെന്നൈ വരെ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശശികലയെ വരവേൽക്കുന്നത്. വാഹന റാലി ചെന്നൈയിൽ എത്തുന്നതിന് പിന്നാലെ ശക്തിപ്രകടനം നടത്തും. അണ്ണാ ഡിഎംകെ കൊടി വെച്ച കാറിലാകും ശശികല സഞ്ചരിക്കുക. യഥാർഥ അണ്ണാ ഡിഎംകെ തങ്ങളാണെന്ന് അവകാശപ്പെട്ടാണിത്. പാർട്ടി ജനറൽ സെക്രട്ടറി താൻ തന്നെയാണെന്നും രണ്ടില ചിഹ്നത്തിൽ അവകാശവാദമുന്നയിച്ചും…

Read More

റിഹാനയുടെ ട്വീറ്റോടെ കർഷക പ്രക്ഷോഭം ലോകശ്രദ്ധയാകർഷിക്കുന്നു; പിന്തുണയുമായി പ്രമുഖർ

കാർഷിക നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ. സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ചെയ്ത ട്വീറ്റിന് പിന്നാലെയാണ് നിരവധി പേർ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുവന്നത്. കർഷകസമരത്തെ അടിച്ചമർത്താനുള്ള നീക്കം നരേന്ദ്രമോദി സർക്കാർ ശക്തമാക്കുന്നതിനിടെയാണ് ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ രംഗത്തുവരുന്നത്. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചൊവ്വാഴ്ചയാണ് റിഹാന ട്വീറ്റ് ചെയ്തത്. ഇന്റർനെറ്റ് വിച്ഛേദിച്ച വാർത്ത പങ്കുവെച്ചു കൊണ്ടായിരുന്നു റിഹാനയുടെ ട്വീറ്റ്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൻബയും കർഷകർക്ക് പിന്തുണയുമായി…

Read More