റിഹാനയുടെ ട്വീറ്റോടെ കർഷക പ്രക്ഷോഭം ലോകശ്രദ്ധയാകർഷിക്കുന്നു; പിന്തുണയുമായി പ്രമുഖർ
കാർഷിക നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ. സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ചെയ്ത ട്വീറ്റിന് പിന്നാലെയാണ് നിരവധി പേർ കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തുവന്നത്. കർഷകസമരത്തെ അടിച്ചമർത്താനുള്ള നീക്കം നരേന്ദ്രമോദി സർക്കാർ ശക്തമാക്കുന്നതിനിടെയാണ് ലോകത്തിന്റെ വിവിധ മേഖലകളിലുള്ള പ്രമുഖർ രംഗത്തുവരുന്നത്. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചൊവ്വാഴ്ചയാണ് റിഹാന ട്വീറ്റ് ചെയ്തത്. ഇന്റർനെറ്റ് വിച്ഛേദിച്ച വാർത്ത പങ്കുവെച്ചു കൊണ്ടായിരുന്നു റിഹാനയുടെ ട്വീറ്റ്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യൂൻബയും കർഷകർക്ക് പിന്തുണയുമായി…
