Headlines

ഗാസിപൂരിൽ നിന്ന് കർഷകരെ ഉടനെ ഒഴപ്പിക്കില്ല; സേനാ വിന്യാസം സംഘർഷ ശ്രമം തടയാനെന്ന് യുപി പോലീസ്

യുപി അതിർത്തിയായ ഗാസിപൂരിൽ നിന്ന് കർഷകരെ തിടുക്കത്തിൽ ഒഴിപ്പിക്കില്ലെന്ന് യുപി പോലീസ്. ചർച്ചകൾക്ക് ശേഷമെ അന്തിമ തീരുമാനമെടുക്കൂ. കൂടുതൽ സേനയെ വിന്യസിച്ചത് സംഘർഷശ്രമം തടയാനാണ്. ഇത് ബലപ്രയോഗത്തിനാണെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നും യുപി എ ഡി ജി പി പറഞ്ഞു കഴിഞ്ഞ ദിവസം ഗാസിപൂരിൽ നിന്ന് കർഷകരെ ഒഴിപ്പിക്കാൻ പോലീസ് എത്തിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. കർഷകർ സംഘടിച്ചെത്തിയതോടെ പോലീസ് ഈ നീക്കത്തിൽ നിന്ന് പിൻമാറി. ഇന്നലെ സിംഘുവിൽ കേന്ദ്രസർക്കാർ അനുകൂലികൾ കർഷകരുടെ ടെന്റ് പൊളിച്ചു കളയാൻ ശ്രമിച്ചതും സംഘർഷത്തിൽ കലാശിച്ചിരുന്നു…

Read More

ഇസ്രായേൽ എംബസിക്ക് സമീപത്തെ സ്‌ഫോടനം: ഇറാനിയൻ സംഘടനകളുടെ പങ്കും സംശയിക്കുന്നു

ഡൽഹി അബ്ദുൽ കലാം റോഡിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേൽ എംബസിക്ക് സമീപത്ത് നടന്ന സ്‌ഫോടനത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സ്‌ഫോടനത്തിൽ ഇറാനിയൻ സംഘടനകൾക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിലെ വ്യക്തതക്കായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ സഹായം തേടി തീവ്രത കുറഞ്ഞ ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സ്‌ഫോടനം സംബന്ധിച്ച വിവരങ്ങൾ ഉന്നത പോലീസുദ്യോഗസ്ഥർ കൈമാറിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ച്…

Read More

ജെപി നഡ്ഡ ഇടപെടുന്നു; ശോഭാ സുരേന്ദ്രന്റെ പരാതി പരിഹരിക്കുമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്

ശോഭാ സുരേന്ദ്രൻ ഉയർത്തിയ പരാതികൾ പരിഹരിക്കാമെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഉറപ്പ്. ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ നിർദേശപ്രകാരം നിർമലാ സീതാരാമനുമായും അഖിലേന്ത്യാ ജനറൽ സെക്രട്ടറി അരുൺ സിംഗുമായും ശോഭാ സുരേന്ദ്രൻ ചർച്ച നടത്തി. കെ സുരേന്ദ്രൻ പ്രസിഡന്റായ ശേഷം താനുൾപ്പെടെ ഒരു വിഭാഗം നേതാക്കളെ തഴഞ്ഞെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പരാതി. വിഷയത്തിൽ ആർ എസ് എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം വഴങ്ങിയിരുന്നില്ല. തുടർന്നാണ് കേന്ദ്ര നേതൃത്വം ഇടപെട്ടത്. നഡ്ഡ പറഞ്ഞതനുസരിച്ചാണ് ശോഭ ഡൽഹിയിലെത്തി നിർമലാ…

Read More

മഹാവ്യാധിക്ക് ഒരാണ്ട്; ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് ഇന്ത്യയിൽ 2019 ജനുവരി 30ന് കേരളത്തിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. വുഹാനിൽ നിന്നുമെത്തിയ തൃശ്ശൂർ സ്വദേശനിയായ മെഡിക്കൽ വിദ്യാർഥിനിക്കായിരുന്നു രോഗം പിന്നാലെ വുഹാനിൽ നിന്ന് വന്ന രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാർച്ചിൽ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിന് പിന്നാലെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും രോഗം സ്ഥിരീകരിച്ച് തുടങ്ങിയതോടെ രാജ്യം വിറങ്ങലിച്ചു…

Read More

സിംഘുവിലെ ഏറ്റുമുട്ടൽ: കർഷകരടക്കം 44 പേർ അറസ്റ്റിൽ; കൊലപാതക ശ്രമമടക്കം ചുമത്തി

സമരഭൂമിയായ സിംഘുവിൽ കേന്ദ്രസർക്കാർ അനുകൂലികളും കർഷകരും തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ കർഷകരടക്കം 44 പേർ അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥനെ വാൾ കൊണ്ട് ആക്രമിച്ച യുവാവിനെയും അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. കൊലപാതക ശ്രമം അടക്കം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് ഇന്നലെ ഉച്ചയോടെയാണ് സിംഘുവിലെ കർഷകസമര ഭൂമിയിലേക്ക് കേന്ദ്രസർക്കാർ അനുകൂലികൾ പ്രതിഷേധവുമായി എത്തിയത്. സമരവേദികൾ തല്ലിപ്പൊളിക്കുകയും കർഷകരെ ആക്രമിക്കുകയും ഇവർ ചെയ്തു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. പിന്നാലെ പോലീസ് കണ്ണീർവാതകം പ്രയോഗിക്കുയായിരുന്നു കഴിഞ്ഞ ദിവസം ഗാസിപൂർ അതിർത്തിയിൽ…

Read More

കാശ്മീരിലെ അവന്തിപോരയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരവാദികളെ കൊലപ്പെടുത്തി

ജമ്മു കാശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരവാദികൾ കൊല്ലപ്പെട്ടു. അവന്തിപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. അവന്തിപോരയിലെ ട്രാൽ ഏരിയയിലെ മണ്ടൂരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസും സുരക്ഷാ സേനയും നടത്തിയ സംയുക്ത ഓപറേഷനൊടുവിലാണ് ഭീകരവാദികളെ വധിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേനയെത്തിയത്. തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയായിരുന്നു.

Read More

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം; വാഹനങ്ങൾ തകർന്നു

ഡൽഹിയിൽ ഇസ്രായേൽ എംബസിക്ക് സമീപത്ത് സ്‌ഫോടനം. അബ്ദുൽകലാം റോഡിലെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സ്‌ഫോടനത്തിൽ അഞ്ച് കാറുകളുടെ ചില്ലുകൾ തകർന്നു. എംപിമാർ അടക്കമുള്ളവർ താമസിക്കുന്ന മേഖലയാണിത്. ഇസ്രായേൽ എംബസി അടക്കം സ്ഥിതി ചെയ്യുന്നതിനാൽ ഈ മേഖല എപ്പോഴും കനത്ത സുരക്ഷാ വലയത്തിലാകും. വിജയ് ചൗക്കിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിലാണ് സ്‌ഫോടനമുണ്ടായത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിജയ് ചൗക്കിലുള്ളപ്പോഴാണ് സ്‌ഫോടനം നടന്നതും നടപ്പാതയിൽ ഉപേക്ഷിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. സ്‌ഫോടനത്തിന്…

Read More

കാർഷിക നിയമ ഭേദഗതിക്കെതിരെ വൻ സമരത്തിനൊരുങ്ങി ആർ ജെ ഡി

കാർഷിക നിയമ ഭേദഗതിക്കെതിരെ സമരത്തിനൊരുങ്ങി ആർ ജെ ഡി. നിയമഭേദഗതിക്കെതിരെ മനുഷ്യചങ്ങല തീർക്കാൻ ആർ ജെ ഡി തീരുമാനിച്ചു. ഇതിനായി ജില്ലാ അടിസ്ഥാനത്തിൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ രാജ്യത്തെ 80 ശതമാനം ജനങ്ങളെയും ബാധിക്കുമെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. മഹാസഖ്യം കർഷകരോടൊപ്പം ഉറച്ചുനിൽക്കുമെന്നും തേജസ്വി അറിയിച്ചു. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ ശക്തി തെളിയിക്കുക എന്ന ലക്ഷ്യമാണ് മഹാസഖ്യത്തിനുള്ളത്. ഇതിന്റെ ഭാഗമായാണ് മനുഷ്യ ചങ്ങല….

Read More

കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്ന് കരുതേണ്ട, സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്ന് രാഹുൽ ഗാന്ധി

കാർഷിക നിയമം ചവറ്റുകുട്ടയിൽ ഇടണമെന്ന് രാഹുൽ ഗാന്ധി. സിംഘു അതിർത്തിയിൽ കർഷകർക്കെതിരായി നടന്ന അക്രമം അംഗീകരിക്കാനാകില്ല. കർഷകർ വീടുകളിലേക്ക് മടങ്ങിപ്പോകുമെന്നാണ് സർക്കാർ വിചാരിക്കുന്നതെങ്കിൽ അതുണ്ടാകില്ല. സ്ഥിതി രൂക്ഷമാകുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. കർഷകരുടെ ജീവിതം തകർക്കുന്നതാണ് കാർഷിക നിയമം. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കടത്തിവിട്ടത്. എന്തിനാണ് കടത്തിവിട്ടതെന്നും രാഹുൽ ചോദിച്ചു. ആഭ്യന്തര മന്ത്രാലയം അതിന് മറുപടി പറയണം. കർഷകർ ഒരിഞ്ച് പുറകോട്ടു പോകില്ല. സമരം ഗ്രാമങ്ങളിലേക്കും വ്യാപിക്കും. ഇത് രാജ്യത്തിന്റെ ശബ്ദമാണ്. അതിനെ അടിച്ചമർത്താൻ സാധിക്കില്ല….

Read More

സിംഘുവിൽ വീണ്ടും സംഘർഷം; കേന്ദ്രസർക്കാർ അനുകൂലികൾ കർഷകരുടെ ടെന്റുകൾ പൊളിച്ചു

കർഷക പ്രക്ഷോഭ വേദിയായ സിംഘുവിൽ വീണ്ടും സംഘർഷം. കർഷകരെ ഒഴിപ്പിക്കാനായി പ്രദേശവാസികളെന്ന പേരിലെത്തിയ കേന്ദ്രസർക്കാർ അനുകൂലികൾ സമരക്കാരുടെ ടെന്റുകൾ പൊളിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പ്രദേശത്ത് സമരം ചെയ്യുന്ന കർഷകർ പിരിഞ്ഞു പോകണമെന്നാവശ്യപ്പെട്ടാണ് നൂറോളം വരുന്ന സംഘമെത്തിയത്. കർഷകരും പ്രതിഷേധവുമായി എത്തിയ സംഘവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായി. കർഷക സംഘടനകൾ രാജ്യദ്രോഹം ചെയ്യുന്നതായും ദേശീയ പതാകയെ അപമാനിച്ചതായും ഇവർ ആരോപിച്ചു. ടെന്റുകൾ പൊളിക്കാനുള്ള നീക്കം കർഷകർ ചെറുത്തു. പിന്നാലെ പോലീസ് ലാത്തി വീശി. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ്…

Read More