സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി : പുതിയ കൊവിഡ് മാര്‍ഗരേഖ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്ത് വലിയ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണിന് പുറത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കി. നിലവില്‍ 50 ശതമാനത്തോളം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന നിബന്ധനയുള്ള സിനിമാ തിയേറ്ററുകളില്‍ പൂര്‍ണ്ണ തോതില്‍ ആളുകളെ പ്രവേശിപ്പിക്കാം എന്നും കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ മാര്‍ഗ്ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആയിരിക്കും അന്തിമ തീരുമാനം എടുക്കുക. മത, കായിക, വിദ്യാഭ്യാസ സാമൂഹിക പരിപാടികളില്‍…